HOME
DETAILS
MAL
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ബൃഹദ് പദ്ധതി
backup
June 08 2018 | 08:06 AM
വടക്കാഞ്ചേരി : പ്രകൃതി മനോഹാരിതയുടെ നിറകുടമായ വാഴാനി ഡാമിലേക്കു വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു ബൃഹദ് പദ്ധതി. ഇതിന്റെ ഭാഗമായി ഡാമിലെ പൂന്തോട്ടത്തില്‍ സംഗീതനൃത്ത ജലധാര ആരംഭിക്കും.
മനോഹരമായ പൂന്തോട്ടത്തിനു നടുവിലെ ഈ ജലധാര ഡാമിനെ കൂടുതല്‍ സൗന്ദര്യത്തില്‍ വര്‍ണാഭമാക്കും. എ.സി മൊയ്തീന് ടൂറിസം വകുപ്പ് മന്ത്രിയായിരിയ്ക്കുമ്പോഴാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.
ഇതിനു രണ്ടു കോടി 91 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇപ്പോള്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി.ഈ മാസം നിര്‍മാണോദ്ഘാടനം നടക്കും. നിര്‍മിതികേന്ദ്രമാണ് സംഗീതനൃത്ത ജലധാര നിര്‍മിക്കുക.
ജലാശയത്തിന് മുകളില്‍ നിന്നാല്‍ ജലധാരയുടെ സൗന്ദര്യം ദര്‍ശിക്കാന്‍ കഴിയുന്ന വിധമാണു നിര്‍മാണം. പദ്ധതി പൂര്‍ത്തിയായാല്‍ ഡാമിലേക്കു കുറെ കൂടി സഞ്ചാരികളെ ആകര്ഷിയ്ക്കാനാകുമെന്നാണു പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."