HOME
DETAILS
MAL
കേരളാ മോഡല്‍ യു.പിയിലും: യോഗിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ പരാതി നല്‍കിയയാള്‍ അറസ്റ്റില്‍
backup
June 08 2018 | 13:06 PM
ലഖ്നോ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ അഴിമതി ആരോപണമുന്നയിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു. അഭിഷേക് ഗുപ്ത എന്നയാളാണ് അറസ്റ്റിലായത്.
അഴിമതി ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നേരിട്ടു പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാല്‍ ഇദ്ദേഹം വാര്‍ത്താസമ്മേളനം വിളിക്കാന്‍ ഒരുങ്ങിയിരുന്നു. അതിനു തൊട്ടുമുന്‍പാണ് അറസ്റ്റ് ചെയ്തു നീക്കിയത്.
പെട്രോള്‍ പമ്പിനുള്ള സ്ഥലം അനുവദിക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നായിരുന്നു ഗുപ്തയുടെ പരാതി. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് ഗുപ്തയെ അറസ്റ്റ് ചെയ്തതെന്ന് ലഖ്നോ സീനിയര്‍ സൂപ്രണ്ട് ദീപക് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."