HOME
DETAILS
MAL
ധാക്ക ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ഇറ്റാലിയന്‍ ടീം
backup
July 04 2016 | 05:07 AM
പാരിസ്: ജര്‍മനിക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിന് മുമ്പ് ധാക്ക ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ഇറ്റാലിയന്‍ ടീം.
കൈയില്‍ കറുത്ത ബാന്‍ഡണിഞ്ഞാണ് ടീം കളത്തിലിറങ്ങിയത്. ധാക്കയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് ഇറ്റാലിയന്‍ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു. ഇവരടക്കമുള്ളവരെ അനുസ്മരിച്ചായിരുന്നു ബാന്‍ഡണിഞ്ഞത്. ഫിഫയുടെ അനുമതി തേടിയതിന് ശേഷമാണിത്.
ധാക്കയിലെ സമ്പന്ന മേഖലയായ ഗുല്‍ഷന്‍ ജില്ലയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ 20 പേരെ ബന്ദികളാക്കി വെട്ടിക്കൊലപ്പെടുത്തിയത്.
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ എട്ടു ഇറ്റലിക്കാരും ജപ്പാന്, ദക്ഷിണകൊറിയ, ഇന്ത്യ എന്നിവടങ്ങളിലുള്ളവരും ഉള്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."