വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി; എന്‍.സി.പി മുന്‍ നേതാവിനെതിരേ കേസ്
കൊല്ലം: വിവാഹമോചിതയായ വീട്ടമ്മയെ ലൈംഗിമായി പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍.സി.പി മുന്‍ നേതാവിനെതിരേ പൊലിസ് കേസ്. എന്‍.സി.പി യുവജന വിഭാഗത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. മുജീബ് റഹ്മാനെതിരേയാണ് കൊല്ലം ഓച്ചിറ പൊലിസ് കേസെടുത്തത്. ഓച്ചിറ ഞെക്കനാല്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുന്ന രണ്ടു മക്കളുള്ള തന്നെ വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചതായും 12 ലക്ഷം രൂപ തട്ടിയെടുത്തതായും യുവതി പരാതിയില്‍ പറയുന്നു.
മാവേലിക്കര കോടതിയില്‍ അഭിഭാഷകനായ മുജീബ് റഹ്മാന്‍, നിയമസഹായം തേടിയെത്തിയ യുവതിയെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയായിരുന്നു. കേസിന്റെ പേരില്‍ വീട്ടമ്മയുമായി ഫോണില്‍ അടുപ്പം പുലര്‍ത്തിയ അഭിഭാഷകന്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വീട്ടില്‍ നേരിട്ട് എത്തുകയും ബലാത്സംഗം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. അന്നേദിവസം വീട്ടമ്മയുടെ നഗ്‌നദൃശ്യങ്ങള്‍ എടുക്കുകയും ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയി പലതവണയായി പീഡിപ്പിച്ചുവെന്നും വീട്ടമ്മ നല്‍കിയ പരാതിയിലുണ്ട്.
കുടുംബസ്വത്തായി ലഭിച്ച 12 ലക്ഷം രൂപ പണം ഇരട്ടിപ്പിക്കാനെന്നപേരില്‍ വാങ്ങുകയും തന്നെ കബളിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഉറ്റസുഹൃത്തായ സോണിയ എന്ന യുവതിയുമായി ചേര്‍ന്ന് മുജീബ് വധഭീഷണി ഉയര്‍ത്തിയതായും പരാതിയില്‍ പറയുന്നു. വധഭീഷണി ഉള്‍പ്പെടെ ആറു വകുപ്പുകള്‍ ചേര്‍ത്താണ് ഓച്ചിറ പൊലിസ് കേസെടുത്തിരിക്കുന്നത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനായിരുന്നു മുജിബ് റഹ്മാനെ എന്‍.സി.പി സസ്‌പെന്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."