അഗതിമന്ദിരങ്ങള്‍ക്ക് അര്‍ഹമായ റേഷന്‍വിഹിതം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അഗതിമന്ദിരങ്ങളിലെ എല്ലാ അന്തേവാസികള്‍ക്കും അര്‍ഹമായ റേഷന്‍വിഹിതം നല്‍കുമെന്ന് മന്ത്രി പി. തിലോത്തമന്. സംസ്ഥാനത്തെ എല്ലാ അഗതിമന്ദിരങ്ങളിലെയും വൃദ്ധസദനങ്ങളിലെയും അന്തേവാസികള്‍ക്ക് റേഷന്‍വിതരണം നടത്തുന്നുണ്ട്. അഞ്ചുകിലോ അരി, രണ്ടുകിലോ ഗോതമ്പ് എന്നിവയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ കേന്ദ്രവിഹിതം ലഭ്യമാകാത്തതിനാല്‍ തല്ക്കാലം ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ നവീകരിച്ച സ്കീം പ്രകാരം ഭക്ഷ്യധാന്യം ലഭിക്കുന്നതിനായി വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവയുടെ വിശദാംശവും വേണ്ടിവരുന്ന ഭക്ഷ്യധാന്യത്തിന്റെ അളവും അടങ്ങിയ വിശദമായ പ്രൊപ്പോസലും നാളിതുവരെ ലഭ്യമാക്കിയ ഭക്ഷ്യധാന്യ വിഹിതത്തിന്റെ ഉപയോഗം സംബന്ധിച്ച വിനിയോഗ സാക്ഷ്യപത്രവും കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു. എല്‍ദോ എബ്രഹാമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."