HOME
DETAILS
MAL
ഫ്ളക്സ് നിരോധനത്തില്‍ തീരുമാനമായില്ല: മന്ത്രി ജലീല്‍
backup
June 08 2018 | 19:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്ളക്സ് നിരോധനം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു. എന്നാല്‍ ഫ്ളക്സ് നിരോധനത്തിന്റെ വിവിധ വശങ്ങള് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. പോളിത്തീന്‍ പോലുള്ള വസ്തുക്കളോ കോട്ടണ്‍ തുണിയോ ഉപയോഗിക്കുന്നതിന്റെ പ്രായോഗികതയാണ് പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.വി.സി ഉപയോഗിച്ചുള്ള ഫ്ളക്സ് നിരോധിച്ചാലും റീസൈക്കിള്‍ ചെയ്യാവുന്ന പോളി എഥിലിന്‍ (പോളിത്തീന്‍) പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് അതേ മെഷീനില്‍ തന്നെ പ്രിന്റ് ചെയ്യുവാന്‍ സാധിക്കുമെന്നതിനാല്‍ നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ പുനരധിവസിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."