കൊവിഡ്:19 വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടി യു.എ.ഇ
ദുബൈ: കൊവിഡ് പശ്ചാത്തലത്തില്‍ വിസാ കാലാവധിയില്‍ ഇളവ് അനുവദിച്ച് യു.എ.ഇ.
രാജ്യത്തെ സന്ദര്‍ശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബര്‍ വരെ നീട്ടിയതായി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസകള്‍ക്കാണ് ആനുകൂല്യം.
രാജ്യത്തിന് പുറത്തുള്ള റെസിഡന്‍സ് വിസക്കാരുടെ കാലാവധിയും മാര്‍ച്ച് ഒന്നിന് ശേഷമാണ് അവസാനിക്കുന്നതെങ്കില്‍
അതിന്റെ കാലാവധിയും ഡിസംബര്‍ വരെ നീട്ടിനല്‍കുമെന്ന് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ഫെഡറല്‍ അതോറിറ്റി വക്താവ് കേണല്‍ ഖമീസ് ആല്‍ കഅബി പറഞ്ഞു.
Brigadier General Al Kaabi: UAE visitors who have remained in the country and their visas expired in early March 2020, will also have their visit visas extended till end of December 2020. #UAEGov
— UAEGov (@uaegov) April 13, 2020
മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയല്‍ കാര്‍ഡുകളുടെ കാലാവധിയും ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്. വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ വാര്‍ത്താ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."