നാട്ടിടവഴി
വൈ.എം.സി.എ സബ് റീജനല്‍ ഭാരവാഹികളെ
തെരഞ്ഞെടുത്തു
കോട്ടയം: വൈ.എം.സി.എ കോട്ടയം സബ് റീജണല്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അരുണ്‍ മര്‍ക്കോസ് (ചെയര്‍മാന്‍), പി.വി. ചെറിയാന്‍, സി.ആര്‍. ഗീവര്‍ഗീസ് (വൈസ് ചെയര്‍മാന്‍മാര്‍), ജോമി കുര്യാക്കോസ് (ജനറല്‍ കണ്‍വീനര്‍), ബെന്നി ടി. ഏബ്രഹാം (മിഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്), ലിജോ പി. ഏബ്രഹാം (യൂത്ത്, വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍), ജോബി ജെയ്ക്ക് ജോര്‍ജ് (ലീഡര്‍ഷിപ്പ് ആന്‍ഡ് ട്രയിനിംഗ്), ജോസ് പുന്നൂസ് (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍), ഷെവ. വി.വി. മാണി (യുവത പ്രൊമോട്ടര്‍), പ്രഫ. രാജന്‍ ജോര്‍ജ് പണിക്കര്‍, ടി.എം. നവീന്‍ മാണി (പ്രതിനിധികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
വാര്‍ഷികയോഗത്തില്‍ റോയി കപ്പാങ്കല്‍ അധ്യക്ഷതവഹിച്ചു.
കുര്യന്‍ തൂമ്പുങ്കല്‍, പ്രഫ. രാജന്‍ ജോര്‍ജ് പണിക്കര്‍, ടി.എം. നവീന്‍ മാണി, രഞ്ചു കെ. മാത്യു, അനീറ്റ നോബിള്‍ എന്നിവര്‍ പ്രസംഗിച്ചു.
സൗജന്യ
മെഡിക്കല്‍
ക്യാംപ്
പള്ളം: ഫ്രണ്ട്‌സ് ക്ലബിന്റെ അഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച സി.എം.എസ് ഹൈസ്‌കൂളില്‍ ഓഡിറ്റോറിയത്തിലാണ് മെഡില്‍ ക്യാംപ് നടക്കുക .രാവിലെ പത്തുമണി മുതല്‍ ഒരു മണിവരെയാണ് പ്രവേശനം. വിവിധ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടര്‍മാരുടെ സേവനം മെഡിക്കല്‍ ക്യാംപില്‍ ലഭ്യമാണ്. മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും.
തെങ്ങിന്‍ തൈ
വിതരണം
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട, തീക്കോയി, തിടനാട്, തലനാട് കൃഷിഭവനുകളില്‍ നല്ലയിനം തെങ്ങിന്‍ തൈകള്‍ വിതരണത്തിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്. ആവശ്യമുള്ളവര്‍ അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
ഈദ് ഗാഹ്
കോട്ടയം: കേരള നദ്‌വത്തൂല്‍ മുജാഹിദീന്‍ കോട്ടയം ശാഖയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ദിവസം രാവിലെ എട്ടിന് നെഹ്‌റു സ്റ്റേഡിയത്തില്‍ ഈദ് ഗാഹ് ഉണ്ടായിരിക്കും. മൗലവി അസ്ഗര്‍ ഫാറുഖി നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."