ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനിടെ 671 മരണം; കഴിഞ്ഞ ആഴ്ചത്തേക്കാള്‍ കുറവ്, ആശ്വാസം പ്രകടിപ്പിച്ച് ഗവര്‍ണര്‍
ന്യൂയോര്‍ക്ക്: മരണം താണ്ഡവമാടിയിരുന്ന ന്യൂയോര്‍ക്കില്‍ പ്രതീക്ഷയുടെ ചെറിയ തിരി തെളിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 671 ആളുകളാണ് ഇവിടെ മരണപ്പെട്ടത്. ഏപ്രില്‍ അഞ്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം 799 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 10,056 ആളുകളാണ് ഇവിടെ ഇതുവരെ മരണത്തിന് കീഴടങ്ങിയത്. രണ്ട് ലക്ഷത്തോളം ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം, മോശം സമയം മറികടക്കുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മിക്ക സ്റ്റേറ്റുകളും അവരുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ ആയിരത്തി അഞ്ഞൂറിലധികം ആളുകളാണ് മരിച്ചത്. അഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം ഇരുപത്തി നാലായിരത്തിലേക്ക് അടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."