ഈരാറ്റുപേട്ടയില്‍ ട്രാഫിക്ക് ഉപദേശക സമിതിയിലെ തീരുമാനം നടപ്പിലായില്ല
ഈരാറ്റുപേട്ട: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കര്‍ശനമായ നടപടിയെുക്കുമെന്ന തീരുമാനം നടപ്പിലായില്ല. ജൂലൈ ഒന്നു മുതലായിരുന്നു ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുമെന്നും കര്‍ശന നടപടിയുമായി മുന്നോട്ടു പോകുമെന്നും ഗതാഗത ഉപദേശക സമിതി പറഞ്ഞിരുന്നത്.
ഒന്നും നടപ്പിലായില്ലെന്ന് മാത്രമല്ല പരിഷ്‌കാരത്തെ ചൊല്ലി മുന്നണിയില്‍ അഭിപ്രായ വിത്യാസവുമായി.
ഘടകകക്ഷിയായ സി.പി.ഐ ഗതാഗത നിയമം നടപ്പാക്കാത്തതിനെതിരെ രംഗത്തു വന്നു. സ്വകാര്യ ബസുകള്‍ അനുവദിച്ചിരിക്കുന്ന സ്റ്റോപ്പുകളിലല്ലാതെ നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും കര്‍ശനമായി നിയന്ത്രിക്കുമെന്നതായിരുന്നു തീരുമാനങ്ങളില്‍ പ്രധാനം. എന്നാല്‍ മിക്ക ബസുകളും സ്റ്റാന്‍ഡില്‍ നിന്നിറങ്ങി കൈകാണിക്കുന്നിടത്തെല്ലാം നിര്‍ത്തുന്നത് തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് സിപിഐയും എഐടിയുസിയും രംഗത്തെത്തിയത്. സ്റ്റോപ്പുകളില്ലാത്തിടത്ത് നിര്‍ത്തുന്ന ബസുകള്‍ പ്രവര്‍ത്തകര്‍ പറഞ്ഞുവിടുകയും സെന്റട്രല്‍ ജംക്ഷനില്‍ പെരുന്നിലം ബില്‍ഡിങിന് മുന്നില്‍ ഇവിടെ ബസ് സ്റ്റോപ്പില്ലെന്ന ബോര്‍ഡും സ്ഥാപിച്ചു.
ഗതാഗതം നിയന്ത്രിക്കുവാനായി പത്ത് പേരടങ്ങരുന്ന പൊലിസ് യൂനിറ്റ് ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് പൊലിസുകാരന്‍ മാത്രമാണ് നിലവിലുള്ളത്. ടൗണില്‍ പലഭാഗത്തും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചെങ്കിലും ഇവിടെ വാഹനം പാര്‍ക്ക് ചെയ്താല്‍ നടപടിയെടുക്കുവാന്‍ ആരുമില്ല. കോളജ് റോഡിലെ പാര്‍ക്കിങ്, ഓട്ടോറിക്ഷകളുടെ ടൗണിലെ ചുറ്റിക്കറക്കം, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കടുവാമൂഴി സ്റ്റാന്‍ഡില്‍ കയറുന്നത് സംബന്ധിച്ച തീരുമാനം, മുഹിയദീന്‍ പള്ളി കോസ് വേയിലെ രണ്ട് വശത്തെ പാര്‍ക്കിംങും നിരോധിക്കുന്നതിനുള്ള തീരുമാനം, കോസ് വേകളിലൂടെ വണ്‍വേ സംവിധാനം, ടൗണില്‍ പരിധിയില്‍ ലോഡ് കയറ്റുന്നതിനും ഇറക്കുന്നതിനും സമയ ക്രമീകരണം തുടങ്ങിയ തീരുമാനങ്ങളും നടപ്പിലായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."