പെരിയാറില്‍ വ്യാപക മണല്‍ വാരലെന്ന് ആക്ഷേപം
ആലുവ: പെരിയാറില്‍ വ്യാപകമായി മണല്‍ വാരല്‍ നടന്നിട്ടും പൊലിസും അധികാരികളും കണ്ണടക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലംകമ്മിറ്റി ആരോപിച്ചു.
ആലുവയില്‍ ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര, ആലുവ കടത്തു കടവ്, മണപ്പുറം, തോട്ടുമുഖം, മഹിളാലയം, ചൊവ്വര, ചാലക്കല്‍ തുടങ്ങി വിവിധ കടവുകളില്‍ പെരിയാറില്‍ നിന്നും വ്യാപകമായി രാത്രിയുടെ മറവില്‍ മണല്‍ വാരല്‍ വ്യാപകമായി നടക്കുകയാണ്. മണല്‍ വാരല്‍ മൂലം പെരിയാറില്‍ വലിയ ചുഴികളും ഗര്‍ത്തങ്ങളും രൂപപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം കേരളത്തിലെ ഏറ്റവും വലിയ നദിയായ, പശ്ചിമ കൊച്ചിയിലേക്കുളള കുടിവെള്ളം കൊണ്ട് പോകുന്ന പെരിയാര്‍ നശിക്കുന്ന അവസ്ഥയിലേക്കും പോകും.
മണല്‍ വാരല്‍ തുടങ്ങുബോള്‍ തന്നെ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ ആളുകളെ പൊലിസോ മറ്റാരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ നിര്‍ത്തും. ഇവര്‍ക്ക് മൂന്നു നാല് മണിക്കൂര്‍ വിവരം അറിയിക്കാന്‍ നില്‍ക്കുന്നതിനായി വലിയ തുകയാണ് മണല്‍ വാരുന്നതിന് നേതൃത്വം കൊടുക്കുന്നവര്‍ നല്‍കുന്നത്. ഇത് മൂലം പിടിക്കപ്പെടാനും സാദ്ധ്യത കുറവാണ്.
പൊലിസിന് മണല്‍ വാരല്‍ പിടിക്കുന്നതിനോ, മണല്‍ വാരുന്നുണ്ടോ എന്ന് നോക്കുന്നതിനായി പോകുന്നതിനോ സ്വന്തമായി ബോട്ടോ, മറ്റു സംവിധാനങ്ങളോ ഇല്ല. വ്യാപകമായ മണല്‍ വാരല്‍ മൂലം നാശത്തിലേക്ക് പോകുന്ന പെരിയാറിനെ സംരക്ഷിക്കാന്‍ പൊലിസ് അധികാരികള്‍ തയ്യാറാവണം.
പശ്ചിമ കൊച്ചിയിലേക്കുള്ള പ്രധാന കുടിവെള്ള ശ്രോതസായ പെരിയാറില്‍ നിന്നുംമണല്‍ വാരുന്ന മണല്‍ മാഫിയകള്‍ക്കെതിരെ പൊലിസ് കര്‍ശന നടപടി എടുക്കണമെന്നും, തഴച്ചു വളരുന്ന ഗുണ്ടക്വട്ടേഷന്‍ ടീമുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന മണല്‍ മാഫിയകളെ അടിച്ചമര്‍ത്താന്‍ പൊലിസ് തയ്യാറാവണമെന്നും യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."