പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് നിര്‍മാണം പൂര്‍ത്തിയാകുന്നു
പാമ്പാടി : പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് പ്രകതിയെസംരക്ഷിക്കാനും അതുവഴി മനുഷ്യജീവന് ഉയര്‍ത്തുന്ന ഭീഷണി ഒഴിവാക്കാനുമായി പഞ്ചായത്ത് ഭരണസമിതി വ്യത്യസ്തമായ ഒരു ആശയവുമായി മുന്നിട്ടിറങ്ങിയത്.
2017- 18 വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തിതുടക്കമിട്ട പ്ലാസ്‌ററിക് ഷ്രെഡിങ് യൂനിറ്റ് സ്പില്‍ഓവര്‍ പദ്ധതിയായാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. 45 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. ഇതില്‍ 20 ലക്ഷം രൂപ ജില്ലാ പഞ്ചായത്തും 25 ലക്ഷംരൂപ ബ്ലോക്ക് പഞ്ചായത്തുമാണ് വകയിരുത്തിയിരിക്കുന്നത്.
രണ്ട് മുറികള്‍ അടങ്ങിയ കെട്ടിടമാണ് ഇതിനായി നിര്‍മ്മിച്ചിരിക്കുന്നത്. ഒരുമുറി സംഭരിച്ച പ്ലാസ്റ്റിക് സൂക്ഷിക്കുവാനും മെഷീന്‍ സ്ഥാപിക്കുന്നതിനുമാണ്.
മറ്റൊന്ന് നര്‍മിച്ച പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുവാനും. കെട്ടിടത്തിന്റെ നിര്‍മ്മാണച്ചെലവ് മാത്രം 21 ലക്ഷം രൂപയാണ്. പ്ലാസ്‌ററിക് ഷ്രെഡ് ചെയ്യുന്നതിനാവശ്യമായ മെഷീനറിക്ക് ചിലവ് പത്ത് ലക്ഷം രൂപയും. ഉടന്‍ തന്നെ യൂനിറ്റ് ഉദ്ഘാടനം ചെയ്യുവാനാണ് തീരുമാനമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള എട്ട് പഞ്ചായത്തുകളില്‍ മീനടം ഒഴിച്ചുളള പഞ്ചായത്തുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കും. പഞ്ചായത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുളള പ്ലാസ്‌ററിക് ഷ്രെഡിങ് യൂനിറ്റില്‍ എത്തിക്കും. ഹരിതകര്‍മ്മ സേനക്കാണ് ഇതിന്റെ ചുമതല.
എല്ലാ ആഴ്ചയിലും പഞ്ചായത്തിന്റെ സംഭരണകേന്ദ്രങ്ങളില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ ഇവിടെ നിന്നും മാസത്തില്‍ ഒരിക്കലാകും ഷ്രെഡിങ് യൂനിറ്റില്‍ എത്തിക്കുക.
ഇവിടെ എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വിവിധങ്ങളായ ഉല്‍പ്പന്നങ്ങളാകും നിര്‍മ്മിച്ചെടുക്കുക. നല്ലൊരു ശതമാനം പ്ലാസ്റ്റിക്കും ടാറിംഗിന് ഉപയോഗിക്കാനാകുമെന്ന്് പഞ്ചായത്ത് ഭരണസമിതി കണക്ക് കൂട്ടുന്നത്.
ഹോസിനാവശ്യമായ പൈപ്പ്, വയറിങിന് ഉപയോഗിക്കുന്ന ബോക്‌സ് എന്നിവയും നിര്‍മ്മിക്കാന്‍ ഉദ്ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."