HOME
DETAILS

വേട്ടേക്കോട് സ്ഥാപിക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് നാട്ടുകാര്‍ തടഞ്ഞു

  
backup
June 09 2018 | 06:06 AM

%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 

മഞ്ചേരി: നഗരസഭയിലെ വേട്ടേക്കോട് സ്ഥാപിക്കാനായി കൊണ്ടുവന്ന പ്ലാസ്റ്റിക്ക് ഷ്രെഡിങ് യൂനിറ്റ്് നാട്ടുകാര്‍ തടഞ്ഞു. നഗരസഭാ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ലോറിയില്‍ യന്ത്രങ്ങളെത്തിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പ്രദേശവാസികളാണ് യന്ത്രം ഇറക്കുന്നത് തടഞ്ഞത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വൈസ് ചെയര്‍പേഴ്‌സണ്‍ വി.പി ഫിറോസ്, വല്ലാഞ്ചിറ മുഹമ്മദാലി തുടങ്ങിയവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും തര്‍ക്കം രൂക്ഷമാവുകയായിരുന്നു.
ഇതേതുടര്‍ന്ന് മഞ്ചേരി പൊലിസ് സ്ഥലത്തെത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ മെഷീനുകള്‍ തിരികെ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.എല്ലാവരുടെയും സമ്മതത്തോടെ മാത്രമെ യൂനിറ്റ് ആരംഭിക്കുകയുള്ളൂവെന്നും അറിയിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞു പോയത്.
നഗരസഭയുടെ മാലിന്യ സംസ്‌കരണകേന്ദ്രം പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അഞ്ചുവര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണം വേണമെന്ന ഹൈക്കോടതി നിര്‍ദേശം ആറുവര്‍ഷമായിട്ടും നടപ്പായില്ല. അതേസമയം മഞ്ചേരിയിലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുമായിരുന്ന ഈ സംവിധാനം സ്ഥാപിക്കുന്നതിനു പ്രതിപക്ഷം തടസം സൃഷ്ടിക്കുകയാണെന്നും ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ ഇതിനു നേതൃത്വം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ പറഞ്ഞു.
എന്നാല്‍ ഈ വിഷയത്തില്‍ നേരത്തെയുള്ള കോടതിയുടെ നിര്‍ദേശം പാലിക്കാതെയുള്ള ഭരണസമിതിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് അഡ്വ. കെ. ഫിറോസ് ബാബു പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  8 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  8 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  8 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  8 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  8 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  8 days ago