ജ്വല്ലറികള്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അസോസിയേഷന്‍
കൊച്ചി: സ്വര്‍ണാഭരണശാലകള്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
നേരെത്തേ ബുക്ക് ചെയ്തവര്‍ക്കും, വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് സ്വര്‍ണമാവശ്യമുള്ളവര്‍ക്കും സ്വര്‍ണം ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ വ്യാപാരികളെ സമീപിക്കുന്നുണ്ട്.
ഒരു ദിവസം വാങ്ങിക്കുന്ന പഴയ സ്വര്‍ണങ്ങള്‍ വിറ്റഴിക്കാനും, നവീകരിക്കാനും മറ്റുമായി ഒന്നിലധികം ദിവസം വേണ്ടി വരുന്നതിന് മൂന്ന് ദിവസം തുറക്കുന്നതിനാണ് കമ്മിറ്റി അനുമതി ആവശ്യപ്പെടുന്നത്.
സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് വഴി സര്‍ക്കാരിന് നികുതി വരുമാനസാധ്യതകള്‍ കൂടുതലായി ഉണ്ടാകുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.
ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും സ്വര്‍ണം പണയമെടുക്കാത്ത സാഹചര്യമാണുള്ളത്. മറ്റു വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞതിനാല്‍ ജനങ്ങള്‍ സാമ്പത്തിക ദുരിതങ്ങളില്‍ നിന്നും മോചനം നേടാന്‍ അവരുടെ പക്കലുള്ള സ്വര്‍ണം വിറ്റ് പണമാക്കേണ്ടതിനാല്‍ സ്വര്‍ണക്കടകള്‍ തുറക്കേണ്ടതു ആവശ്യമാണെന്നും അവര്‍ ഉന്നയിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."