മോദിയെ വധിക്കാന്‍ ഗൂഢാലോചന: മലയാളിയുടെ വീട്ടില്‍ പരിശോധന
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പൂനൈ പൊലിസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അറസ്റ്റിലായ സംഘത്തിലെ മലയാളി നീണ്ടകര സ്വദേശി റോണ ജേക്കബ് വില്‍സണിന്റെ (47) വീട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്നലെ പരിശോധന നടത്തി. കേന്ദ്ര സംസ്ഥാന ഏജന്‍സികളാണ് നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിന് പിന്നിലുള്ള റോണയുടെ കുടുംബവീട്ടിലെത്തി പരിശോധന നടത്തിയത്. ഇവിടെ താമസിക്കുന്ന സഹോദരങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. വീട്ടില്‍നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞവര്‍ഷം കൊല്ലത്ത് ഒരു സാംസ്‌കാരിക സംഘടന നടത്തിയ പരിപാടിയിലാണ് റോണ ഏറ്റവും ഒടുവിലായി എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. അടുത്തിടെയെങ്ങും കൊല്ലത്ത് എത്തിയിട്ടില്ലെന്ന് പൊലിസും രഹസ്യാന്വേഷണ ഏജന്‍സികളും നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിന് കൊല്ലം ജില്ലയില്‍നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വഴി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കിയ സംഭവത്തില്‍ കുണ്ടറ, ശാസ്താംകോട്ട സ്വദേശികളായ രണ്ടുപേരെ കോയമ്പത്തൂരില്‍ നിന്നുള്ള പ്രത്യേകസംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ച കേന്ദ്ര, സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ കൊല്ലത്ത് സംയുക്തയോഗം ചേര്‍ന്നപ്പോഴായിരുന്നു റോണയുടെ പേര് ഉയര്‍ന്നുവന്നത്.
ഇയാള്‍ എപ്പോള്‍ കൊല്ലത്ത് എത്തിയാലും ചോദ്യം ചെയ്യണമെന്ന തീരുമാനമാണ് അന്ന് യോഗത്തിലുണ്ടായത്. എന്നാല്‍ റോണ പിന്നീട് കൊല്ലത്ത് വന്നതായി വിവരമില്ല.
അതേസമയം, ഇയാള്‍ക്കെതിരേ കൊല്ലത്തോ കേരളത്തില്‍ മറ്റിടങ്ങളിലോ ഇതുവരെ കേസില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."