പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: ഗൂഢാലോചന നടന്നത് മാടായിപ്പാറയില്‍
കണ്ണൂര്‍: പഴയങ്ങാടിയിലെ ജ്വല്ലറി പട്ടാപ്പകല്‍ കുത്തിത്തുറന്ന് ഒരു കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ച നടത്തിയതിന്റെ ഗൂഢാലോചനയും ആസൂത്രണവും നടന്നത് മാടായിപ്പാറ കേന്ദ്രീകരിച്ചെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പൊലിസ് സംഘമാണ് അന്വേഷണം നടത്തുന്നത്. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡ് മണം പിടിച്ചുചെന്നത് ഒന്നര കിലോമീറ്റര്‍ അകലെയുള്ള മാടായി കോളജിലേക്കാണ്. ഇതിനകത്ത് കടന്ന പൊലിസ് നായ കാന്റീന്‍ പരിസരത്താണ് ചെന്നുനിന്നത്. സംശയാസ്പദമായ രീതിയില്‍ അപരിചിതരായ രണ്ട് യുവാക്കള്‍ കോളജിന്റെ മുന്‍വശത്തെത്തിയത് കോളജിലെ അനധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ ഇവിടെനിന്ന് കാല്‍ കഴുകിയത് കണ്ടവരുമുണ്ട്. രണ്ട് അംഗങ്ങള്‍ കടയില്‍ കവര്‍ച്ച ചെയ്യുമ്പോള്‍ ബാക്കി രണ്ടുപേര്‍ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും സ്ഥലം നിരീക്ഷികയും ചെയ്തുവെന്നാണ് പൊലിസ് നിഗമനം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. സമീപത്തെ നിരീക്ഷണ കാമറയില്‍ മോഷ്ടാക്കള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
ജ്വല്ലറി ഉടമയെ തിരക്കി ഇവിടെയെത്തിയ ഓട്ടോ ഡ്രൈവറോട് പെയിന്റിങ് നടക്കുകയാണെന്നും വൈകുമെന്നും മോഷ്ടാക്കള്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് പൊലിസ് ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്യുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയാറാക്കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."