സിപി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം: സിപി.എം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റംഗം ശാസ്താംകോട്ട ഭരണിക്കാവ് ലോട്ടസില്‍ ഇ. കാസിം (69) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ ആശ്രാമം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത കശുവണ്ടി തൊഴിലാളി രംഗത്തെ യൂണിയന് പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടി സംസ്ഥാന കണ്ട്രോള് കമ്മിഷന് അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സി.പി.എം കൊല്ലം ജില്ലാകമ്മിറ്റി ഓഫിസിലും സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫിസിലും സി.പി.എം കുന്നത്തൂര്‍ ഏരിയ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിനുവച്ച ശേഷം ശാസ്താംകോട്ട ഭരണിക്കാവിലെ സ്വവസതിയില്‍ മൃതദേഹം എത്തിക്കും.
സംസ്കാരം ഇന്ന് പകല്‍ 11ന് മൈനാഗപ്പള്ളി കാരൂര്‍ക്കടവ് പള്ളി ഖബര്‍സ്ഥാനില്‍. കാഷ്യൂ ബോര്‍ഡ്,കാപ്പക്സ് ചെയര്മാന് പദവികളും വഹിച്ചിരുന്നു. ഭാര്യ: സല്‍മത്ത്, മക്കള്‍: ശ്യാംലാല്‍,സജി ലാല്‍, സോയ, സൂഫിയ മരുമക്കള്‍: ഷംല, മുംതാസ്, സലീം, അന്‍സാദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."