HOME
DETAILS
MAL
'സൂം' സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം
backup
April 17 2020 | 01:04 AM
ന്യൂഡല്‍ഹി: വിഡിയോ കോണ്‍ഫറന്‍സിങ് സോഫ്റ്റ്വെയറായ 'സൂം' സുരക്ഷിതമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ലോക്ക് ഡൗണിനെ തുടര്‍ന്ന് 'സൂം' രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ കമ്പനിയുടെതാണ് 'സൂം' എങ്കിലും ചൈനയിലാണ് സോഫ്റ്റ്വെയര് നിര്‍മിച്ചതെന്നും ചൈനയിലുള്ള സെര്‍വര്‍ മുഖേനയാണ് വിഡിയോ കോളുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 'സൂം' ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."