HOME
DETAILS

സഊദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് വിലക്ക്  മെയ് 30 വരെ; ഹജ്ജ് സര്‍വിസ് പ്രതിസന്ധിയിലാകും

  
backup
April 17 2020 | 01:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%8e%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%99
 
 
 
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കൊവിഡ് 19നെ തുടര്‍ന്ന് ഒന്നര മാസത്തേക്ക് യാത്രാ കരാറും വിമാന ടിക്കറ്റ് ബുക്കിങ് സ്വീകരണവും നിര്‍ത്തിവയ്ക്കാന്‍ സഊദി എയര്‍ലൈന്‍സ് വിമാനക്കമ്പനിക്ക് നിര്‍ദേശം. 
ഏപ്രില്‍ 15 വരെ നല്‍കിയ നിയന്ത്രണമാണ് മെയ് 30 വരെ നീട്ടിയത്. ജൂണ്‍ മാസത്തിലും വിലക്ക് തുടര്‍ന്നേക്കുമെന്ന സൂചനയും വിമാനക്കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. സഊദി എയര്‍ലൈന്‍സിന് യാത്രാ പ്രതിസന്ധി വരുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടന സര്‍വിസുകള്‍ക്ക് തിരിച്ചടിയാകും.
    ഇന്ത്യയില്‍നിന്ന് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ ജൂണ്‍ 25 മുതലാണ് ആരംഭിക്കുന്നത്. ഹജ്ജ് സര്‍വിസുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിക്കുക മാത്രമാണ് നിലവില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ചെയ്തിരിക്കുന്നത്. ഇതുപ്രകാരം സഊദി എയര്‍ലൈന്‍സ്, നാസ് എയര്‍, എയര്‍ഇന്ത്യ എന്നിവയ്ക്ക് ടെന്‍ഡര്‍ ലഭിച്ചു. എന്നാല്‍, വിമാനക്കമ്പനികളുമായി സര്‍വിസ് കരാറില്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. യാത്രാ നിരക്കിലെ ആദ്യ തുക കേന്ദ്ര ഹജ്ജ് കമ്മിറ്റി കൈമാറിയിട്ടുമില്ല.
ഈ മാസത്തോടെ ജിദ്ദ, മദീന എന്നീ വിമാനത്താവളങ്ങളില്‍നിന്ന് ഇന്ത്യന്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളിലേക്കുള്ള വിമാന സമയ ഷെഡ്യൂള്‍ ക്രമപ്പെടുത്തേണ്ടതുണ്ട്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഹജ്ജ് വിമാനങ്ങള്‍ വന്നെത്തുന്നതിനാല്‍ ഓരോ വിമാനത്തിന്റെയും പറന്നിങ്ങലിനും പറന്നുയരലിനും സമയം നിശ്ചയിച്ചു നല്‍കണം. സഊദി വിമാനക്കമ്പനിക്ക് അനുമതി നല്‍കാത്തതിനാല്‍ മറ്റു വിമാനങ്ങള്‍ക്കും സഊദി വിലക്കേര്‍പ്പെടുത്തും.
ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 1.40 ലക്ഷം പേര്‍ക്കാണ്  ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. മെയ് 30 വരെ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടനം നിലച്ചിരിക്കുകയാണ്. റമദാന്‍, ശവ്വാല്‍ മാസങ്ങളിലും ഉംറ തീര്‍ഥാടനത്തിന് സഊദി അനുമതി നല്‍കാറുണ്ട്. ഇനി അടുത്ത മുഹറം മാസത്തിലാണ് ഉംറ സീസണ്‍ ആരംഭിക്കുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago
No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago