HOME
DETAILS

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയില്ലെന്ന് കെ.എം മാണി

  
backup
June 09, 2018 | 7:31 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0


കോട്ടയം: രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. അതിന്റെ പേരില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസിനെതിരേ നടത്തിയ പ്രസ്താവനകള്‍ക്ക് മാണി ഖേദപ്രകടനം നടത്തണമെന്ന വി.എം സുധീരന്റെ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി.
ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റില്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ല. എന്നാല്‍, നിര്‍ണായക ഘട്ടത്തിലാണ് കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത്. അത് കോണ്‍ഗ്രസിന്റെ നല്ല മനസാണ് കാണിക്കുന്നത്. അതിനെ ചെറുതായി കാണരുതെന്നാണ് താന്‍ ജോസ് കെ. മാണിയോട് പറഞ്ഞത്. അതിനാലാണ് ഉന്നതനായ ഒരു നേതാവിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് ത്യാഗം സഹിച്ച് നല്‍കിയ സീറ്റിലേക്ക് പ്രമുഖനായ ഒരാളെ അയയ്ക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. അക്കാര്യമാണ് പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് പ്രഖ്യാപിച്ചത്. അതേസമയം, ഖേദം പ്രകടിപ്പിക്കേണ്ട ഒരു പ്രസ്താവനയൊന്നും താന്‍ നടത്തിയിട്ടില്ലെന്ന് വി.എം സുധീരന് മറുപടിയായി മാണി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  3 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  3 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  3 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  3 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  3 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  3 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  3 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  3 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  3 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  3 days ago