HOME
DETAILS

'ബെല്‍സണ്‍ തടങ്കല്‍പാളയത്തിന്റെ മണവാട്ടി' വിടവാങ്ങി

  
backup
June 09, 2018 | 7:51 PM

%e0%b4%ac%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%b3%e0%b4%af


വാഴ്‌സോ: നാല് നാസി തടങ്കല്‍പാളയങ്ങളില്‍ ജീവിക്കുകയും ഹോളോക്കോസ്റ്റിനെ അതിജീവിക്കുകയും ചെയ്ത പോളണ്ട് വംശജ അന്തരിച്ചു. 'ബെല്‍സണിന്റെ മണവാട്ടി' എന്ന പേരില്‍ അറിയപ്പെട്ട ഗെന തുര്‍ഗെല്‍ ആണ് 95-ാം വയസില്‍ മരണത്തിനു കീഴടങ്ങിയത്. ജര്‍മനിയിലെ ബെര്‍ഗെന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കഴിഞ്ഞിരുന്ന തുര്‍ഗെലിനെ ഇവിടെ സൈനികനായിരുന്ന നോര്‍മാന്‍ തുര്‍ഗെല്‍ ആണു രക്ഷിച്ചത്. ഇയാളെ പിന്നീട് തുര്‍ഗെല്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇത്തരമൊരു അപരനാമം അവര്‍ക്കു ലഭിച്ചത്.
1923ല്‍ പോളണ്ടിലെ ക്രാക്കോവിലാണ് തുര്‍ഗെലിന്റെ ജനം. പോളിഷ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നു തുര്‍ഗെല്‍. 1939ലെ ജര്‍മന്‍ അധിനിവേശത്തില്‍ കുടുംബത്തിലെ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു. 1939 സെപ്റ്റംബര്‍ ഒന്നിന് ജര്‍മന്‍ നാസിപട പോളണ്ട് കീഴടക്കുമ്പോള്‍ 16 വയസായിരുന്നു തുര്‍ഗെലിന്.
നാസിപടയുടെ ക്രൂരകൃത്യങ്ങളെ തുടര്‍ന്ന് അമ്മയ്ക്കും മറ്റു നാലു സഹോദരങ്ങള്‍ക്കുമൊപ്പം ക്രോക്കോയിലെ ഒരു ചേരിയിലേക്കു രക്ഷപ്പെട്ടു. ഇവിടെനിന്ന് പിടിയിലായ കുടുംബത്തെ നാസികള്‍ പ്ലാസ്‌സോവിലെ ലേബര്‍ ക്യാംപിലേക്ക് അയച്ചു. ഇവിടെനിന്ന് പിന്നീട് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍ ക്യാംപിലേക്കു മാറ്റി. ഇതിനുശേഷം ബുച്ചന്‍വാള്‍ഡിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നാല് ആഴ്ചയോളം മാതാവിനൊപ്പം മരണനിരയില്‍ കഴിഞ്ഞു. പിന്നീട് ട്രെയിന്‍ മുഖേനെ ബെര്‍ഗെന്‍ ബെല്‍സെന്‍ ക്യാംപിലേക്കു മാറ്റുകയായിരുന്നു.
ക്യാംപില്‍നിന്നു രക്ഷപ്പെട്ട തുര്‍ഗെല്‍ ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തു. നാസിഭീകരതയെ കുറിച്ചുള്ള ഡയറിക്കുറിപ്പിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരി ആന്‍ ഫ്രാങ്കിനെ തുര്‍ഗെല്‍ പരിചരിച്ചത് ഇവിടെവച്ചായിരുന്നു. അന്ന് 15 വയസായിരുന്ന ആനിനെ പകര്‍ച്ചപ്പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാസിഭീകര കാലത്തെ തന്റെയും കുടുംബത്തിന്റെയും ജീവിതം വിവരിക്കുന്ന പുസ്തകം തുര്‍ഗെല്‍ എഴുതിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  3 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  3 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  3 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  3 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  3 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  3 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  3 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  3 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  3 days ago