ചിക്കാഗോയിലെ പ്രമുഖ അറ്റോര്‍ണിമാരായ ദമ്പതികള്‍ മരിച്ച നിലയില്‍
ഓക്ക്പാര്‍ക്ക്: ചിക്കാഗോയിലെ ഓക്ക്പാര്‍ക്കില്‍ പ്രമുഖ അറ്റോര്‍ണിമാരായ ഭാര്യയും ഭര്‍ത്താവും സംശയാസ്പദമായ നിലയില്‍ വീട്ടില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ഓക്ക്പാര്‍ക്ക് പൊലീസ് ചീഫ് ലഡന്‍ റെയ്നോള്‍ഡ് പുറത്തുവിട്ട വീഡിയോയിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
ഏപ്രില്‍ 13 തിങ്കളാഴ്ച ഫെയര്‍ ഓക്ക് അവന്യുവിലുള്ള വീട്ടില്‍ നടത്തിയ വെല്‍ഫെയര്‍ ചെക്കിങ്ങിനിടയിലാണ് അറ്റോര്‍ണിമാരായ തോമസ് ഇ. ജോണ്സന് (69) ഭാര്യ ലെസ്ലി ആന്‍ ജോണ്‍ (67) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ മൃതശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ സ്വയം വരുത്തിയതല്ലെന്നാണ് പൊലീസ് ചീഫ് അഭിപ്രായപ്പെട്ടത്.ഷിക്കാഗോ ലൊഫേം ജോണ്സണ് ജോണ്‍സ് സ്റ്റെല്ലിങ്ങ് ഗില്‍ബര്‍ട്ട് ആന്റ് ഡേവിസിന്റെ പാര്‍ട്നര്‍മാരായിരുന്നു മരിച്ച ദമ്പതികള്‍. മൂന്നു പതിറ്റാണ്ടായി ഇവര്‍ അറ്റോര്‍ണിമാരായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചു വരികയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
ഷിക്കാഗോ പോലീസ് ബോര്‍ഡില്‍ 1991 മുതല്‍ ഹിയറിങ് ഓഫിസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ജോണ്സണ്.ഇവരുടെ അസാധാരണ മരണത്തെക്കുറിച്ചു മേജര്‍ ക്രൈം ടാസ്ക്ക് ഫോഴ്സുമായി സഹകരിച്ചു അന്വേഷണം ഊര്‍ജ്ജിതപ്പെടുഊര്‍ജ്ജിതപ്പെടുത്തിയതായി പോലീസ് ചീഫ് പറഞ്ഞു. ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നാണ് ഇരുവരും ബിരുദം നേടിയത്. ഇവര്‍ക്ക് മക്കളും കൊച്ചുമക്കളും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."