കൊട്ടിയൂരില്‍ രേവതി ആരാധനയ്ക്ക് ഭക്തജനതിരക്ക്
കൊട്ടിയൂര്‍:വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന വന്‍ ഭക്തജനതിരക്ക്.ഇന്നലെ ഉച്ചയോടെ പൊന്നിന്‍ ശീവേലി നടന്നു.ആനകള്‍ക്ക് സ്വര്‍ണവും (ശ്രീപാര്‍വ്വതി) വെളളിയും(ശ്രീപരമേശ്വരന്‍) കൊണ്ടലങ്കരിച്ച് നെറ്റിപ്പട്ടവും മറ്റെലങ്കാരങ്ങളും, ഭണ്ഡാരങ്ങള്‍ (സ്വര്‍ണക്കുടം, വെള്ളിക്കുടം, വൈളിവിളക്ക് വെളിക്കിടാരം വെളളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങള്‍ മാത്രം) ശിവേലിക്ക് അകമ്പടിയായി പൊന്നിന്‍ ശീവേലിയുടെ ഭാഗമായി.തുടര്‍ന്ന് കുടിപതികള്‍,വാളശന്‍മാര്‍,കാര്യത്ത് കൈക്കോളന്‍,പട്ടാളി എന്നിവര്‍ക്ക് കേവിലകം കൈയാലയില്‍ ആരാധന സദ്യ നടത്തി.സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം ചെയ്തു.പാലമൃത് വേക്കളം കരോത്ത് നായര്‍ തറവാട്ടില്‍ നിന്ന് എഴുന്നള്ളിച്ച് പടിഞ്ഞാറെ നടയില്‍ എത്തിച്ചു.
പന്തീരടി കാമ്പ്രം സ്ഥാനിക ബ്രാഹ്മണന്റെ കാര്‍മികത്വത്തിലാണ് പൂജ നടന്നത്.രേവതി ആരാധന നാളില്‍ അക്കരെ കൊട്ടിയൂരില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.കനത്ത മഴയെ അവഗണിച്ചും പതിനായിരങ്ങളാണ് പെരുമാളെ തൊഴാനായി കാത്ത് നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."