മലപ്പുറത്തെ മരണം കൊവിഡ് മൂലമല്ല, അവസാന ഫലവും നെഗറ്റീവ്
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് സംശയിച്ച് ചികിത്സയിലിരുന്ന 85 കാരന്‍ മരിച്ചത് കൊവിഡ് ബാധിച്ചല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍. മഞ്ചേരി കീഴാറ്റൂരില്‍ കൊവിഡ് സംശയത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന നെച്ചിത്തടത്തില്‍ വീരാന്‍കുട്ടിയുടെ അവസാനത്തെ ഫലവും നെഗറ്റീവാണെന്ന റിപ്പോര്‍ട്ടു പുറത്തുവന്നതോടെയാണ് മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചത്.
ഇതുസംബന്ധിച്ചുള്ള വ്യക്തത ആരോഗ്യ മന്ത്രി കെ.കെ ഷൈലജയും മാധ്യമങ്ങളോടു വ്യക്തമാക്കി. മരണപ്പെട്ട വീരാന്‍കുട്ടിക്ക് പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാകാം മരണം. മൂന്നുതവണ പരിശോധിച്ച് രോഗം കൊവിഡല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഒടുവിലെത്തെ കൊവിഡ് പരിശോധനയിലും ഫലം നെഗറ്റീവായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.
അതേ സമയം ഉംറ കഴിഞ്ഞെത്തിയ മകനില്‍ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന സംശയം ഉയര്‍ന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."