കൊവിഡില്‍ മാനസികമായി തളര്‍ന്നോ? എങ്കില്‍, വിളിപ്പുറത്തുണ്ട് തണല്‍ ഹെല്‍പ്പ് ലൈന്‍
കോഴിക്കോട്: കൊവിഡ് മൂലമുണ്ടായ പ്രയാസങ്ങള്‍കൊണ്ടു മാനസികമായി തകര്‍ന്നിരിക്കുകയാണോ നിങ്ങള്‍? ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ പ്രവാസിയോ അവരുടെ ബന്ധുവോ ആണോ? ആരുമായിക്കൊള്ളട്ടെ. സൗജന്യമായി മാനസിക സാന്ത്വനം ഉറപ്പാക്കാന്‍ കോഴിക്കോട്ടെ തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഒരു വിളിപ്പുറത്തുണ്ട്.
പ്രതികൂല സാഹചര്യങ്ങളിലെ ദുരവസ്ഥയെ അതിജീവിക്കാന്‍ വിളിക്കുന്നവര്‍ക്ക് വൈദഗ്ധ്യം ലഭിച്ചവര്‍ സാന്ത്വനവാക്കുകളും ആത്മവിശ്വാസവും പകരുകയാണ് തണലിലൂടെ. സേവനങ്ങള്‍ തികച്ചും സൗജന്യവും സ്വകാര്യവുമാണ്.
പ്രവാസി മലയാളികളെയും ബന്ധുജനങ്ങളേയും മാനസിക പിരിമുറുക്കത്തില്‍ നിന്നും കരകയറ്റാന്‍ തണലിന്റെ ഹെല്‍പ്പ് ലൈനില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറുമണി വരെ വിളിക്കാമെന്ന് തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.പി.എന്‍.സുരേഷ് കുമാര്‍ അറിയിച്ചു.
വിളിക്കേണ്ട ഫോണ്‍ നമ്പര്‍ 0495 2760000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."