രണ്ടാം വിളയാരംഭിച്ചു: കര്‍ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ നഷ്ടപരിഹാരം നല്‍കിയില്ല
പെരിങ്ങോട്ടുകുറുശ്ശി: നെല്ലറയുടെ നാടായിട്ടും ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് കൃഷിയിറക്കിയിട്ടും കണ്ണീര്‍ക്കഥകള്‍ മാത്രം ബാക്കിയാവുകയാണ്. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കത്തില്‍ ഒന്നാം വിളയും വരള്‍ച്ചമൂലം രണ്ടാം വിളയും നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇപ്പോഴും ഫയലുകളിലൊതുങ്ങുകയാണ്.
ഓരോ പ്രദേശത്തും കൃഷി നശിച്ചതിന്റെ ചിത്രം സഹിതമുള്ള അപേക്ഷ കൃഷി വകുപ്പുകളില്‍ സമര്‍പ്പിച്ച കര്‍ഷകരിപ്പോഴും ധനസഹായത്തിനായി നാളുകളെണ്ണി കാത്തിരിക്കുകയാണ്. അതാതുമേഖലകളിലെ കൃഷി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തിന് ഉത്തരവിടുന്നതും സര്‍ക്കാര്‍ ഫണ്ട് കിട്ടുന്നമുറക്ക് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക അനുവദിക്കുന്നതും.
എന്നാല്‍ ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ 8 കോടിയോളം രൂപ പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് അനുവദിച്ചിരുന്നുവെങ്കിലും ഇത് മുന്‍ വര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാനാവുവെന്നാണ് കര്‍ഷകസമിതികള്‍ പറയുന്നത്. വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഹെക്ടറിന് 12,500 രൂപ വീതം കൃഷി നാശത്തിന് നല്‍കി വരുന്ന ആനുകൂല്യവും കഴിഞ്ഞ വര്‍ഷത്തേത് വിതരണം ചെയ്തില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
രണ്ടാവിള നെല്ലുസംരംഭണം പൂര്‍ത്തിയായെങ്കിലും 27 കോടി രൂപ കൂടി നെല്ലിന്റെ വിലയായി ഇനിയും വിതരണം ചെയ്യാനുണ്ട്. ഫെബ്രുവരി വരെ പിആര്‍എസ്. നല്‍കിയവര്‍ക്ക് വായ്പയായി 182 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞുവെന്നിരിക്കെ ബാങ്ക് അക്കൗണ്ട് മുഖേനെയല്ലതെ നേരിട്ട് പണം കൈപറ്റുന്നവര്‍ക്ക് ഫെബ്രുവരിക്ക് ശേഷംതുക നല്‍കിയിട്ടില്ലാത്തത് ഫണ്ടിന്റെ അപര്യാപ്തതയാണ്. സംസ്ഥാന സര്‍ക്കാറിന്റെ വിള ഇന്‍ഷ്വറന്‍സ് ആനുകൂല്യം ഹെക്ടറിന് 35000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഹെക്ടറിന് 250 രൂപയാണ് പ്രീമിയം തുകെയന്നിരിക്കെ കഴിഞ്ഞ ഒന്നും രണ്ടും വിളകള്‍ക്ക് ഈ നിരക്കില്‍ ആനുകൂല്യ ലഭിക്കും. 2016-17 വര്‍ഷത്തെ വരള്‍ച്ചയുടെയും 2017-18 വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റെയും ഫലമായുള്ള കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തിനാണ് കര്‍ഷകര്‍ ഇപ്പോഴും കാത്തിരിക്കുന്നത്.
വിളയിറക്കി കൃഷി ആരംഭിച്ചുവെങ്കിലും കര്‍ഷകര്‍ക്ക് പണത്തിനാവശ്യമുള്ള സമയമാണെന്നിരിക്കെ പലരും പലിശക്ക് പണമെടുത്തും കടം വാങ്ങിയുമാണ് നാളുകള്‍ നീക്കുന്നത്.
വേനല്‍കനത്തതിലും പ്രതീക്ഷിക്കാത്ത വേനല്‍ മഴ ലഭിച്ചതും കര്‍ഷകര്‍ക്ക് വന്‍ പ്രഹരമേര്‍ത്തിയിരിക്കുന്നത് ഇതുമൂലം നെല്ലറയുടെ നാടായിട്ടും വരള്‍ച്ച മൂലവും കാലവര്‍ഷം മൂലവും കൃഷി നശിച്ചവരുടെ കൃഷിയിറക്കാന്‍ കഴിയാത്തവരും കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി പരിതാപകരമായതോടെ ജീവിതം തന്നെ താളം തെറ്റുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."