അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനവുമായി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ടെലി കോണ്‍ഫറന്‍സില്‍ കോവിഡിന്റെ പിടിയിലകപ്പെട്ടു ജീവന്‍ നഷ്ടപെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കു സാന്ത്വനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.ടി. ബല്‍റാം എം.എല്‍.എ എന്നിവര്‍.
അമേരിക്കയുടെ നാനാഭാഗത്തുനിന്നും വന്‍ ജനപങ്കാളിത്തമുണ്ടായ സമ്മേളനത്തില്‍ ഐ.എന്‍.ഒ.സി കേരള ട്രഷറര്‍ സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാമിന്റെ (21)നിര്യാണത്തില്‍ അനുശോചിച്ചു. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സെക്രട്ടറി വര്‍ഗീസ് ജോസഫിന്റെ സഹോദരങ്ങള്‍, കോവിഡ് രോഗത്തിലൂടെ മരിച്ചുപോയ എല്ലാ മലയാളി സുഹൃത്തുക്കളുള്‍പ്പെടെയുള്ളവരെ അനുസ്മരിച്ചു.
ഇവരുടെ ദുഖത്തിലും വേദനയിലും ഞങ്ങളും പങ്കുചേരുന്നതായും കേരളത്തില്‍ എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
അകാലത്തില്‍ പൊലിഞ്ഞ ഷോണ്‍ ഉള്‍പ്പടെ എല്ലാവരേയും അനുസ്മരിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
ഐഎന്‍ഒസി മുന്‍ പ്രസിഡന്റ് ശുദ്ധ് പ്രകാശ് സിംഗ്, റവ.ഫാ. ദിലീപ് ചെറിയാന്‍, റവ.ഫാ. എല്‍ദോ ഏലിയാസ് എന്നിവര്‍ പങ്കെടുത്തു. ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഡോ. മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി ഡോ. അനുപം രാധാകൃഷ്ണന്‍, ട്രഷറര്‍ സജി ഏബ്രഹാം, ജോയിന്റ് ട്രഷറര്‍ വാവച്ചന്‍ മത്തായി, വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍, ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജണല്‍ വൈസ് പ്രസിഡന്റുമാര്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ ഉള്‍പ്പടെ എല്ലാ ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുത്തു. സഹായം ആവശ്യമുള്ള സ്ഥലങ്ങളില്‍ സഹായിക്കാന്‍ കര്‍മസമിതിയും സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."