HOME
DETAILS
MAL
സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണം: ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചെന്ന് ശബരീനാഥന്‍
backup
April 19 2020 | 02:04 AM
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. വിഷയത്തില്‍ ഐ.ടി സെക്രട്ടറിയുടെ വിശദീകരണം പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അമേരിക്കന്‍ കമ്പനിക്ക് ഡിജിറ്റലായി ഒപ്പ് അയച്ചുവെന്നത് ഗുരുതരമായ പിഴവാണ്. ഈ വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കേണ്ടത് ഐ.ടി സെക്രട്ടറിയല്ല, മുഖ്യമന്ത്രിയാണ്. നിയമവ്യവസ്ഥയെ തന്നെ അവഹേളിച്ചിരിക്കുകയാണ് ഐ.ടി സെക്രട്ടറി. മുഖ്യമന്ത്രിയുടെയും ഐ.ടി സെക്രട്ടറിയുടെയും പ്രതികരണങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."