ഛേത്രിയുടെ ഇരട്ടഗോള്‍ പ്രഹരം: ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍
മുംബൈ: ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ചതുര്‍രാഷ്ട്ര ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്. ഫൈനലില്‍ കെനിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച നായകന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് വിജയത്തിലെത്തിച്ചത്. ഇതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസ്സിക്കൊപ്പമെത്തി. ഇരുവര്‍ക്കും 64 ഗോളുകള്‍. ടൂര്‍ണമെന്റില്‍ മൊത്തം എട്ട് ഗോളുകള്‍ നേടിയാണ് ഛേത്രി ഇന്ത്യന്‍ കിരീട വിജയത്തില്‍ നായകനായി നിന്നത്.
ആദ്യ പകുതിയില്‍ തന്നെ ഇന്ത്യയുടെ രണ്ട് വിജയഗോളുകളും പിറന്നിരുന്നു. എട്ടാം മിനിറ്റിലും 29-ാം മിനിറ്റിലുമാണ് ഛേത്രിയുടെ കാലുകള്‍ ബോള്‍ വലയിലെത്തിച്ചത്.
A Viking Clap of champions. Goosebumps ???#INDvKEN #BackTheBlue @IndianFootball pic.twitter.com/rRATkuT5Io
— Indian Super League (@IndSuperLeague) June 10, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."