HOME
DETAILS

കാക്കനാടും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി

  
backup
June 11 2018 | 01:06 AM

%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d


കാക്കനാട്: മഴ കനത്തതോടെ കാക്കനാടും സമീപ പ്രദേശങ്ങളും വെളളക്കെട്ട് രൂക്ഷമായി. ശക്തമായ മഴയില്‍ കലക്ടറേറ്റ് പരിസരവും തൃക്കാക്കര നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളും വെള്ളക്കെട്ടിലായി. കനകളും റോഡുകളും തിരിച്ചറിയാന്‍ കഴിയാത്ത വിധം ആയി. തൃക്കാക്കര പ്രദേശത്തെ വെള്ളം ഒഴുകി ചേരുന്ന ഇടപ്പള്ളി തോടും നിറഞ്ഞു.
മഴക്കുമുമ്പ് ചെയ്യേണ്ട മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതും വെള്ളക്കെട്ടിന് കാരണമായി. ഓടകളും തോടുകളും മാലിന്യങ്ങള്‍ കൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു. കൂടാതെ പഴയ കാലം മുതലുള്ള വലിയ തോടുകളെല്ലാം സ്വകാര്യ വ്യക്തികള്‍ കൈയേറി തോടുകളുടെ വിസ്തൃതൃതി ഇല്ലാതായതും വെള്ളം ഒഴുക്കില്ലാതായിട്ടുണ്ട്. ആറ് മീറ്റര്‍ വരെ വീതിയുള്ള പല പ്രധാന തോടുകളും കൈയേറ്റങ്ങള്‍ മൂലം വെറും ഓടകളായി മാറിയിരിക്കുകയാണ്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് വീണ് വിവിധ സ്ഥലങ്ങളില്‍ കെ.എസ്.ഇ.ബി ലൈനുകള്‍ പൊട്ടി. കാക്കനാട് സുരഭി നഗറില്‍ എം.ഐ.ജി 39 ല്‍ ശോഭയുടെ വീട് ഭാഗികമായി തകര്‍ന്നു. സുരഭി നഗറില്‍ റോഡുവക്കില്‍ നിന്നിരുന്ന വാകമരം വീണാണ് വീട് ഭാഗികമായി തകര്‍ന്നത്. മരം വീണ് സമീപത്തെ വൈദ്യുത പോസ്റ്റിനും തകരാര്‍ സംഭവിച്ചു. അപകട സമയം റോഡില്‍ ആളില്ലാതിരുന്നത് വന്‍ അപകടം ഒഴിവായി.
തൃക്കാക്കര അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തി. കാക്കനാട് വില്ലേജ് ഓഫിസര്‍ ഉദയകുമാര്‍, നഗര സഭ ചെയര്‍പേഴ്‌സന്‍ എം.ടി ഓമന, വാര്‍ഡ് കൗണ്‍സിലര്‍ ലിജി സുരേഷ്, കോണ്‍ഗ്രസ് നേതാവ് വി.ഡി സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ക്രയിന്‍ കൊണ്ടുവന്ന് മണിക്കുറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരം വെട്ടിമാറ്റാനായത്. സുരഭി നഗര്‍ കാക്കനാട് പ്രദേശത്തെ വൈദുത ബന്ധം മണിക്കൂറുകളോളം തടസപ്പെട്ടു. കൂടാതെ നവോദയ, തെങ്ങോട്, തുതിയൂര്‍ ഇരുമ്പനം, കാക്കനാട് കെ.ബി.പി.എസിനു സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രധാന റോഡിലേക്ക് മരം വീണ് ഗതാഗതം തടസമുണ്ടായി. നിര്‍ത്താതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക്ഭഓഫ് ചെയ്തു

Kerala
  •  2 months ago
No Image

എയ്ഡഡ് സ്ഥാപന മേധാവികളുടെ അധികാരം റദ്ദാക്കിയ നടപടി സർക്കാർ പിൻവലിക്കും

Kerala
  •  2 months ago
No Image

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അട്ടിമറിക്ക് ശ്രമം  ലോക്കോ പൈലറ്റുമാരുടെ അവസരോചിത ഇടപെടലില്‍ ഒഴിവായത് വന്‍ദുരന്തം

National
  •  2 months ago
No Image

50,000 കണ്ടെയ്‌നർ നീക്കം, ട്രയൽ റൺ കാലത്തുതന്നെ വിഴിഞ്ഞത്തിന് നേട്ടം

Kerala
  •  2 months ago
No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago