കൊവിഡ് പ്രതിരോധത്തില്‍ വീഴ്ചകള്‍ മറച്ചു വെക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലിങ്ങളെ മനഃപൂര്‍വ്വം കരുവാക്കുന്നു -കേന്ദ്രത്തിനെതിരെ ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ മറച്ചു വെക്കാന്‍ ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്ലിങ്ങളെ മനഃപൂര്‍വ്വം കരുവാക്കുകയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ജര്‍മനിയിലെ നാസികള്‍ ജൂതന്മാരോട് ചെയ്തതു തന്നെയാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ മുസ്ലിങ്ങളോട് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ്-19 പോളിസിയിലെ തിരിച്ചടി വഴിതിരിച്ചു വിടാന്‍ മോദി സര്‍ക്കാര്‍ മനഃപൂര്‍വ്വം മുസ്ലിങ്ങളെ ലക്ഷ്യമിട്ട് അക്രമം നടത്തുകയാണ്. കൊവിഡ് 19 പോളിസി ആയിരക്കണക്കിനാളുകളെ തെരുവിലാക്കി. ആയിരക്കണക്കിനു പേരെ പട്ടിണിയാക്കി. അതൊക്കെ മറച്ചു വെക്കാനാണ് മോദി സര്‍ക്കാറിന്റെ നടപടി. ഇത് ജര്‍മ്മനിയിലെ നാസികള്‍ ജൂതന്മാരോട് ചെയ്തതിന് സമാനമാണ്. മോദി സര്‍ക്കാറിന്റെ വംശീയ ഹിന്ദുത്വ മേധാവിത്വ പ്രത്യയശാസ്ത്രത്തിന്റെ ഇനിയും തെളിവുകളുണ്ട്- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയില്‍ കൊവിഡിന്റെ പേരില്‍ മുസ്ലിങ്ങളോട് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒ.ഐസിയും രംഗത്തെത്തിയിരുന്നു. കൂടാതെ അബ് രാഷ്ട്രങ്ങളിലെ പ്രമുഖരും രാജകുടുംബാംഗങ്ങളും ഇതിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."