HOME
DETAILS

സഊദിയില്‍ ഭക്ഷ്യമേഖലയില്‍  533 മില്യണ്‍ ഡോളറിന്റെ പദ്ധതി

  
backup
April 20 2020 | 07:04 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2
 
 
 
റിയാദ്: രാജ്യത്ത് വൈറസ് പ്രതിസന്ധിക്കിടയിലും ഭക്ഷ്യ ക്ഷാമം തടയുന്നതിന് ബൃഹത് പദ്ധതിയുമായി സഊദി കാര്‍ഷിക മന്ത്രാലയം. ഇതിനായി രണ്ടു ബില്യണ്‍ റിയാലിന്റെ (533.33 മില്യണ്‍ ഡോളര്‍) പദ്ധതി പ്രഖ്യാപിച്ചു. പ്രാദേശിക ഭക്ഷ്യ സുരക്ഷയെയും ഉല്‍പാദനത്തെയും പിന്തുണയ്ക്കുന്നതിനാണ് ഇത്രയും തുക നീക്കി വച്ചിരിക്കുന്നത്. 
റമദാന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വേണ്ട  നടപടികള്‍ സ്വീകരിക്കണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.    ചെറുകിട കന്നുകാലി ഉടമകള്‍, മത്സ്യകൃഷി മേഖലയിലുള്ളവര്‍, കോഴി ഉല്‍പാദകര്‍ എന്നിവര്‍ക്ക് സഹായകരമായി കൃഷി മന്ത്രാലയം ഏപ്രില്‍ മാസത്തില്‍ 180 ദശലക്ഷം റിയാല്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
     ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് അവരുടെ ഉല്‍പാദനത്തെ സഹായിക്കുന്നതിനായി ഓപ്പറേറ്റിങ് ലോണിനായി അപേക്ഷിക്കാന്‍  ആവശ്യപ്പെട്ടതായി മന്ത്രാലയ വക്താവ് അബ്ദുല്ലാഹ് അബല്‍ഖൈല്‍ അറിയിച്ചു. ഇതിനകം 60 ദശലക്ഷം റിയാല്‍ അപേക്ഷകര്‍ക്ക് നല്‍കിയതായും അദ്ദേഹം പറഞ്ഞു. മുട്ടയുല്‍പാദന രംഗത്ത് രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞിട്ടുണ്ട്. 116 ശതമാനത്തിലധികം പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. കൂടാതെ വരും മാസങ്ങളില്‍ 24 ശതമാനത്തോളം പ്രാദേശിക ഉല്‍പാദനം  ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago
No Image

ദുബൈ ജിടെക്സ് ഗ്ലോബൽ നാളെ തുടക്കമാവും

uae
  •  2 months ago
No Image

പൂരം കലക്കല്‍; റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം, പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago