HOME
DETAILS
MAL
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെന്ന് മുഖ്യമന്ത്രിമാര്‍
backup
April 20 2020 | 08:04 AM
ന്യൂഡല്‍ഹി: രാജ്യത്ത് ലക്ഷണങ്ങളില്ലാതെ നിരവധി പേര്‍ക്ക് കൊവിഡ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ലക്ഷണങ്ങളില്ലാതെ നിരവധി പേര്‍ക്ക് കൊഡിവ് വൈറസ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചവരില്‍ 70 ശതമാനത്തിന് രോഗലക്ഷണങ്ങളില്ലായിരുന്നുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. തങ്ങള്‍ക്ക് കൊവിഡ് വൈറസ് ബാധയുണ്ടെന്ന് രോഗികള്‍ക്ക് അറിയില്ലായിരുന്നു. ചിലര്‍ക്ക് ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. ഡല്‍ഹിയില്‍ ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ച 185 പേര്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങളില്ലായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ പറഞ്ഞു. രോഗികള്‍ക്ക് തങ്ങള്‍ രോഗബാധയുള്ളവരാണെന്ന് അറിയില്ലായിരുന്നു. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും കെജ്റിവാള്‍ പറഞ്ഞു.
നേരത്തെ തമിഴ്നാട്ടിലും കേരളത്തിലും രോഗലക്ഷണമില്ലാതെ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയ ഒറ്റപ്പെട്ട കേസുകളുണ്ടായിരുന്നു. എന്നാല്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. നിലവില്‍ രോഗലക്ഷണമുള്ളവരെയും രോഗികളുമായി ഇടപഴകിയെന്ന് ഉറപ്പുള്ളവരെയും മാത്രമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ബാക്കിയുള്ളവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ മാത്രമാണ് പരിശോധന. നിസാമുദ്ദീന്‍ തബ്ലീഗ് മര്‍ക്കസിലെ യോഗത്തില്‍ പങ്കെടുത്ത് കശ്മീരിലെത്തിയ ശേഷം കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച ഏഴു മലയാളികള്‍ക്കും രോഗലക്ഷണമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."