HOME
DETAILS
MAL
പൊതുഫണ്ട് ചെലവഴിക്കുന്നതിന് താല്‍ക്കാലിക വിലക്ക്
backup
April 20 2020 | 08:04 AM
കൊണ്ടോട്ടി: പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൊവിഡ് കെയര്‍ സെന്ററായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ പൊതുഫണ്ട് ഉപയോഗിച്ച് സാധനസാമഗ്രികള്‍ വാങ്ങുന്നതിന് താല്‍ക്കാലിക വിലക്ക്.
ഓരോ പഞ്ചായത്തിലും ഒന്നിലധികം കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുളള കെട്ടിടങ്ങളില്‍ പൊതുഫണ്ട് ചെലവഴിച്ച് തല്ക്കാലം സാധനസാമിഗ്രികള്‍ വാങ്ങേണ്ടതില്ലെന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കു ലഭിച്ച നിര്‍ദേശം. പ്രവാസികള്‍ വരുന്നതില്‍ വ്യക്തത വന്നതിനു ശേഷം മാത്രം കെട്ടിടത്തില്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയാല്‍ മതി. ഇതിനായി പ്രത്യേക അറിയിപ്പുണ്ടാകുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇതിനായി കണ്ടെത്തിയ കെട്ടിടങ്ങളില്‍ പലതിലും വിശ്രമിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളോ ശൗചാലയങ്ങളോ ഇല്ല. ഗ്രാമപഞ്ചായത്തുകളുടെ പൊതുഫണ്ടുകള്‍ ഉപയോഗിച്ച് തല്ക്കാലം ഇത്തരം സൗകര്യങ്ങള്‍ ഒരുക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. പ്രവാസികളുടെ മടങ്ങിവരവില്‍ കൂടുതല്‍ വ്യക്തത ഇതുവരെയുണ്ടായിട്ടില്ല. യു.എ.ഇയില്‍ നിന്നാണ് കൂടുതല്‍ പ്രവാസികള്‍ നാട്ടിലേക്കു മടങ്ങാനായി കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."