ദേശീയത പഠിപ്പിക്കാനുള്ള പദ്ധതിയുമായി കോണ്‍ഗ്രസിന്റെ സേവാദള്‍
ന്യൂഡല്‍ഹി: ആര്‍.എസ്.എസിനെ പ്രതിരോധിക്കാനായി ദേശീയ പഠിപ്പിക്കാനുള്ള പദ്ധതിയുമായി കോണ്‍ഗ്രസിന്റെ സേവാദള്‍. ഇതിന്റെ ഭാഗമായി 1,000 നഗരങ്ങളില്‍ എല്ലാ മാസത്തിന്റെയും അവസാന ഞാറാഴ്ച ദേശീയ പതാക ഉയര്‍ത്തും. പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ആശയ ആദര്‍ശങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടത്തും. പദ്ധതിക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുമതി തേടിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവിടും.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സേവാ ദളിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരുന്നില്ല. ഇനി സംഘടനയെ ശക്തപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കാണ് പ്രധാനമെന്ന് സേവാദള്‍ തലവന്‍ ലാല്‍ജി ഭായി ദേശായി പറഞ്ഞു. ദേശീയതയുടെ പ്രചാരണത്തിനാണ് ഇപ്പോള്‍ പ്രധാന്യം നല്‍കുക. പാര്‍ട്ടിയുടെ കരുത്തിനായി സേവാ ദളിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസത്തിനിടെ രാജ്യത്തുടനീളം ട്രെയിനിങ് ക്യാംപുകള്‍ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായുള്ള ആദ്യ ക്യാംപ് ഇന്ന് മണിപ്പൂരില്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."