കൊവിഡ്-19: സഊദിയിലെ പുതിയ വിവരങ്ങൾ ഇവയാണ്
റിയാദ്: സഊദിയിൽ വൈറസ് വ്യാപനം തടയുന്നതിന്റ ഭാഗമായി വിവിധ നടപടികൾ സഊദി ഭരണ കൂടം ഏർപ്പെടുത്തി. രാജ്യത്ത് ദിനം പ്രതിയുള്ള വൈറസ് വ്യാപന നിരക്ക് ഉയരുന്നതിനിടെയാണ് കൂടുതൽ നിയന്തണങ്ങൾ ഭരണകൂടം ഏർപ്പെടുത്തുന്നത്. ഏറ്റവും ഒടുവിലായി ബഖാലകളിൽ ഓണ്‍ലൈന്‍ പെയ്മെന്റ്, തൊഴിലാളികളുടെ താമസസ്ഥല വിശദാംശങ്ങളും ലൊക്കേഷനും 'ഈജാര്‍' സംവിധാനത്തിൽ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ നടപടികളാണ് സഊദി ഭരണകൂടം ഏർപ്പെടുത്തിയത്. കൂടാതെ, ഇരു ഹറാമുകളിലും തറാവീഹിന് പൊതു ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
ബഖാലകളിൽ ഓണ്‍ലൈന്‍ പെയ്മെന്റ് നിർബന്ധമാക്കി
രാജ്യത്തെ മുഴുവൻ ബഖാലകളിലും മെയ് 10 മുതല്‍ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം മാത്രമേ സ്വീകരിക്കൂ. ബിനാമി ബിസിനസ് പ്രതിരോധ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. നഗര ഗ്രാമ, വാണിജ്യ മന്ത്രാലയങ്ങളുമായും സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുമായും സഹകരിച്ചാണ് നടപടി.
തൊഴിലാളികളുടെ താമസസ്ഥല വിശദാംശങ്ങളും ലൊക്കേഷനും 'ഈജാര്‍' സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം
പത്ത് ദിവസത്തിനകം ഓരോ കമ്പനികളും തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളുടെ വിവരങ്ങളും ലൊക്കേഷനും അടക്കം ഈജാര്‍ സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്യനാമെന്നാണ് നിർദേശം. പാര്‍പ്പിട കാര്യമന്ത്രാലയം, നഗരഗ്രാമ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് നടപടി. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ ഫീല്‍ഡ് ടെസ്റ്റ് ഊര്‍ജ്ജിതമായിരിക്കെയാണ് ലേബര്‍ ക്യാമ്പുകളിലും മറ്റും തൊഴിലാളികളെ പരിശോധിക്കാന്‍ തൊഴിലുടമകളുടെ സഹായം തേടി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം നടപടി സ്വീകരിക്കുന്നത്.
പത്ത് ദിവസത്തിനുള്ളില്‍ തൊഴിലാളികളുടെ താമസസ്ഥലത്തിന്റെ വിശദാംശങ്ങളും ലൊക്കേഷനും 'ഈജാര്‍' സിസ്റ്റത്തില്‍ ലിങ്ക് ചെയ്ത് അറിയിക്കണമെന്നാണ് മാനവ ശേഷി മന്ത്രാലയത്തിലെ ലേബര്‍ ഹൗസിംഗ് റഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇരു ഹറമുകളിലും തറാവീഹിന് പൊതു ജനങ്ങൾക്ക് വിലക്ക്
വൈറസ് വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇരു ഹറമുകളിലും തറാവീഹ് നിസ്കാരത്തിനു പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ലെന്നും തറാവീഹ് പതിവിന് വിപരീതമായി പത്ത് റക്അത്ത് മാത്രമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. തറാവീഹ് നിസ്കാരങ്ങളിൽ ഹറം ജീവനക്കാർ മാത്രമായിരിക്കും പങ്കെടുക്കുക. ഈ വർഷം ഹറമുകളിലെ ഇഫ്ത്വാർ കിറ്റുകൾ ആവശ്യക്കാരെ കണ്ടെത്തി വിതരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."