HOME
DETAILS
MAL
ടെലിമെഡിസിന്‍ പദ്ധതി ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കവരാനുള്ള തട്ടിപ്പ്: വി.ഡി സതീശന്‍
backup
April 21 2020 | 01:04 AM
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലി മെഡിസിന്‍ പദ്ധതി ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കവരാനുള്ള തട്ടിപ്പാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എ. ഇതിനായി, സര്‍ക്കാരുമായി സഹകരിക്കുന്ന 'ക്വിക്ക് ഡോക്ടര്‍' എന്ന കംപനിയുടെ രൂപീകരണവും പ്രവര്‍ത്തനവും ദുരൂഹമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഏപ്രില്‍ ഒന്നിനാണ് മുഖ്യമന്ത്രി ടെലിമെഡിസിന്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കംപനിയുടെ വെബ്‌സൈറ്റ് (ംംം.ൂൗശസവലമഹവേരമൃല.രീാ) രജിസ്റ്റര്‍ ചെയ്തത് ഏപ്രില്‍ ഏഴിനാണ്.
മാത്രമല്ല, രജിസ്ട്രാര്‍ ഓഫ് കംപനീസ് വിവരപ്രകാരം ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനി രൂപീകരിച്ചത് 2020 ഫെബ്രുവരി 19നാണ്. രേഖകള്‍ പ്രകാരം എറണാകുളം സ്വദേശിയും, തിരുവനന്തപുരത്തു താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയുമാണ് ഈ കംപനിയുടെ ഡയരക്ടര്‍മാര്‍. ഇത് ഇവരുടെ ആദ്യ സംരംഭമാണ്. മാത്രമല്ല, ഈ രണ്ടു പേരുടെയും പേരില്‍ മറ്റൊരു ബിസിനസും ഇല്ല എന്നാണ് മിനിസ്ട്രി ഓഫ് കൊമേഴ്‌സില്‍ ലഭ്യമായ വിവരം. ഇതില്‍ എറണാകുളം സ്വദേശി ഓട്ടോ ഡ്രൈവറും തിരുവനന്തപുരം സ്വദേശി ലോഡ്ജ് നടത്തിപ്പുകാരനുമാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലിമെഡിസിന്റെ മറവിലും നടന്നത് ഗുരുതരമായ ഡാറ്റ തട്ടിപ്പാണ്.
ഈ പദ്ധതി പ്രകാരം നല്‍കിയ നമ്പറിലേക്ക് വിളിച്ചാല്‍, സംഭാഷണം മുഴുവന്‍ റെക്കോര്‍ഡ് ചെയ്യും. ഡോക്ടര്‍മാര്‍ ഇവരോട് സംസാരിച്ചു ശേഖരിക്കുന്ന വിവരങ്ങള്‍ അവരുടെ സെര്‍വറില്‍ എത്തുകയും ചെയ്യും. സര്‍ക്കാരിന്റെ പദ്ധതിയെന്ന് വിശ്വസിച്ചാണ് ജനം മെഡിക്കല്‍ ഹിസ്റ്ററി ഉള്‍പ്പടെ ഏറ്റവും സുപ്രധാനമായ വിവരങ്ങളും നല്‍കുന്നത്. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ ഡാറ്റയാണ് മുന്‍ പരിചയവും വിശ്വാസ്യതയുമില്ലാത്ത സ്വകാര്യ കംപനിക്ക് കൈമാറ്റം ചെയ്തത്. ഈ കംപനി സ്പ്രിംഗ്‌ളര്‍ കംപനിയുടെ ബിനാമിയാണോ എന്ന് അന്വേഷിക്കണം.
ടെലിമെഡിസിന്‍ പദ്ധതിക്ക് ഡോക്ടര്‍മാരുടെ സേവനം വിട്ടുനല്‍കിയത് ഐ.എം.എയാണ്. എന്നാല്‍ ഇത് സംബന്ധിച്ച കരാര്‍ ഒന്നും ഐ.എം.എ.യ്ക്ക് അറിവില്ല. കരാര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തു വിടണം. കൊവിഡ് കാലയളവില്‍ ഐ.ടി. വകുപ്പ് നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണം.
സ്പ്രിംഗ്ലര്‍ കംപനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ലംഘിക്കപ്പെട്ടാല്‍ അതിനെതിരായ കേസ് ന്യൂയോര്‍ക്കിലെ കോടതിയിലും നിലനില്‍ക്കില്ല. അവിടുത്തെ നിയമമനുസരിച്ചു കരാറില്‍ വെക്കുന്ന ഒപ്പു സര്‍ക്കാര്‍ ഏജന്‍സിയായ ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യണം. കരാര്‍ അമേരിക്കന്‍ വിദേശകാര്യ വകുപ്പും ഇന്ത്യന്‍ എംബസിയും അംഗീകരിക്കുകയും വേണം. ഡിജിറ്റല്‍ ഒപ്പു ഒരു കോടതിയും അംഗീകരിക്കില്ല. സ്പ്രിംഗ്‌ളറിനു ബഹുരാഷ്ട്ര മരുന്ന് നിര്‍മാണ കുത്തകയായ ഫൈസര്‍ കംപനിയുമായി ഉള്ള ബന്ധത്തെ കുറിച്ച് പുറത്തു വന്ന വിവരങ്ങള്‍ ഈ കരാറിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."