ബുക്ക് സ്റ്റാളുകള്‍ സുരക്ഷാ സംവിധാനങ്ങളോടെ തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ബുക്ക് സ്റ്റാളുകള്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യത്തില്‍ ആദ്യദിവസങ്ങളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതു പരിഹരിച്ചു മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റു ജില്ലകളില്‍ നിന്ന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യാത്രയ്ക്ക് ഇളവു കൊടുക്കും. വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ച് 30 ദിവസമായിട്ടും പ്രവാസികള്‍ക്കു കൊവിഡ് ബാധ ഉണ്ടാകുന്നു. 14 മുതല്‍ 28 ദിവസം വരെയാണ് രോഗം വെളിപ്പെടാനുള്ള കാലയളവെന്നിരിക്കെ ഇപ്പോഴും രോഗബാധയുണ്ടാകുന്നതു സംബന്ധിച്ച് വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്.
ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നുകള്‍ നല്കാന് ഹോമിയോപ്പതി വകുപ്പിന് അനുമതി നല്‍കിയിട്ടുണ്ട്. രോഗവ്യാപനം തടയാന്‍ വിവിധ ചികിത്സാ ശാസ്ത്രങ്ങളുടെ സേവനം ഉപയോഗപ്പെടുന്നതിന്റെ ഭാഗമായാണിത്. സംസ്ഥാന പൊലിസ് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. 21,460 പൊലിസുകാരാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളത്. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വിസ് കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."