HOME
DETAILS
MAL
ഇറാനില്‍ ആയിരം വിദേശ തടവുകാരെ മോചിപ്പിച്ചു
backup
April 22 2020 | 01:04 AM
തെഹ്‌റാന്‍: കൊവിഡ് കാരണം പ്രതിസന്ധി നേരിടുന്ന ഇറാനില്‍ ആയിരത്തിലേറെ വിദേശ തടവുകാരെ ജയിലില്‍നിന്നു മോചിപ്പിച്ചു. താല്‍ക്കാലികമായാണ് ഈ നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയുടെ വിമര്‍ശനങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഇറാന്റെ നടപടി. നേരത്തെയും ഇറാനില്‍ നിരവധി തടവുകാരെ ജയില്‍മോചിതരാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ ദിവസം ഇറാന്‍ ചെറിയ തോതില്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."