HOME
DETAILS

പ്രവാസികളുടെ ശ്രദ്ധക്ക് ; നാട്ടിലേക്ക് മടങ്ങാൻ ‘ഔദ’ വഴി അപേക്ഷിച്ചതിനു ശേഷം

  
backup
April 22, 2020 | 10:19 PM

pravasi-should-apply-through

ജിദ്ദ: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രമുടങ്ങിയ ഫൈനല്‍ എക്‌സിറ്റിലും റീ എന്‍ട്രിയിലുമുള്ള വിദേശികള്‍ക്ക് അവരുടെ നാട്ടിലേക്ക് പോകാന്‍ വഴിയൊരുങ്ങുന്നു. 

ഇതിനായി സഊദി ആഭ്യന്തര മന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി. ‘ഔദ’ എന്ന പേരിലുള്ള പുതിയ സൗകര്യം നിലവിൽ എക്സിറ്റ് റീ എൻട്രി, എക്സിറ്റ് വിസ കയ്യിലുള്ളവർക്ക് ഉപയോഗപ്പെടുത്താം. സഊദി ജവാസത്തിന്‍റെ ‘അബ്ഷിർ’ വഴിയാണ് ഓൺലൈനായി ഇതിന് അപേക്ഷ നൽകേണ്ടത്. 

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. 

അതേ സമയം ഇന്ത്യ അനുവദിച്ചാൽ പ്രവാസികൾക്ക് അടുത്ത മാസം ആദ്യവാരത്തിൽ പ്രത്യേക വിമാനങ്ങളിൽ നാട്ടിലേക്ക് പോകാനാകും.

എങ്ങനെ ആണ് അപേക്ഷ നൽക്കേണ്ടത്.

1.അബ്ഷീര്‍ പോര്‍ട്ടലില്‍ പ്രവേശിച്ച് ഔദ എന്ന പേരിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2. ഈ ലിങ്കില്‍ ഇഖാമ, പാസ്പോര്‍ട്ട് വിവരങ്ങളും യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാനത്താവളത്തിന്‍റേയും, നാട്ടിലിറങ്ങാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന്റേയും വിവരങ്ങള്‍ ചേര്‍ക്കുക. എന്നിട്ട് അപേക്ഷ സമര്‍പ്പിക്കുക.

( റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുൽ അസീസ്, മദീന അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ്, ദമ്മാം കിങ് ഫഹദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമേ ഇതുപ്രകാരം യാത്ര പോകാനാവൂ.) 

2. യാത്രക്കുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. അനുമതി ലഭ്യമായാല്‍ യാത്രക്കുള്ള തിയ്യതിയും ടിക്കറ്റ് വിശദാംശങ്ങളും മൊബൈലില്‍ സന്ദേശമായി ലഭിക്കും. ഇത് പ്രകാരമുള്ള ടിക്കറ്റ് തുക അടക്കണം.

3. അബ്ഷീറില്‍ അക്കൗണ്ട് ലഭ്യമല്ലാത്തവര്‍ക്കും ഇത്തരത്തില്‍ നാട്ടില്‍ പോകാനുള്ള സേവനം ഉപയോഗപ്പെടുത്താം. ഇതിനായി ആദ്യം അബ്ഷീര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

4.വിമാനത്താവളങ്ങള്‍ നില്‍ക്കുന്ന നഗരങ്ങളുടെ പരിധിക്ക് പുറത്ത് താമസിക്കുന്നവര്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം വിമാനത്താവളത്തില്‍ യാത്രക്കായി എത്തിയാല്‍ മതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മരുമകള്‍ക്ക് പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നുനല്‍കണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

Kerala
  •  5 hours ago
No Image

പനമരത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വന്‍ അപകടം: നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

Kerala
  •  5 hours ago
No Image

'കനത്ത തിരിച്ചടി നല്‍കും'  ചരക്കു കപ്പലിനെതിരായ ആക്രമണത്തിന്‍ ഉക്രൈന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  6 hours ago
No Image

അര്‍ധരാത്രിയില്‍ പൊന്മുടികോട്ട മലമുകളില്‍ വഴിതെറ്റി കുടുങ്ങിയ യുവാക്കളെ സാഹസികമായി രക്ഷപ്പെടുത്തി

Kerala
  •  6 hours ago
No Image

54,000 പടികൾ കയറി എവറസ്റ്റിന്റെ ഉയരം പിന്നിട്ട് അബുദാബിയിലെ പരിശീലകൻ; 16 മണിക്കൂറിൽ അപൂർവ നേട്ടം

uae
  •  6 hours ago
No Image

'ത്രിശങ്കു'വിൽ ജലവിമാനം'; വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാൽ സർവിസ് അനിശ്ചിതത്വത്തിൽ

tourism
  •  7 hours ago
No Image

കേന്ദ്രത്തിന്റെ കഞ്ഞിയില്‍ ഇനിയും 'പാറ്റ' വീഴും; കര്‍ഷ പ്രതിഷേധം മുതല്‍ ലേബര്‍ കോഡ് വരെ, മോദി സര്‍ക്കാറിനെ കാത്തിരിക്കുന്നത് ബഹുമുഖ പ്രതിസന്ധികള്‍

National
  •  7 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Kerala
  •  7 hours ago
No Image

6 വര്‍ഷം, 68,000 കേസുകള്‍; കാണാതായവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

latest
  •  7 hours ago
No Image

ആക്രമണ- പ്രത്യാക്രമണങ്ങളില്ലാത്ത രണ്ടാം നാള്‍; ഇറാനുമായി ചര്‍ച്ചക്കൊരുങ്ങുന്നതായി യു.എസ്, സമാധാന പ്രതീക്ഷയില്‍ പശ്ചിമേഷ്യ

International
  •  7 hours ago