HOME
DETAILS

കൊവിഡ് വ്യാപനം നിയന്ത്രിക്കാനായെന്ന് കേന്ദ്രം

  
backup
April 24 2020 | 02:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf

 


ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് രാജ്യം സ്വീകരിച്ച നടപടികള്‍ ഫലം കണ്ടതായി കേന്ദ്രം. കഴിഞ്ഞ 30 ദിവസത്തെ ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡ് പകരുന്നത് നിയന്ത്രിക്കാനും വ്യാപനം കുറക്കാനുമായതായി കൊവിഡ് സംബന്ധിച്ച ഉന്നതതല സമിതികളിലൊന്നിന്റെ ചെയര്‍മാനും പരിസ്ഥിതി സെക്രട്ടറിയുമായ സി.കെ മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിന് രാജ്യത്തെ ജനങ്ങളോടാണ് നന്ദി പറയേണ്ടത്. ടെസ്റ്റിങാണ് കൊവിഡിനെ നേരിടാന്‍ ശക്തമായ ആയുധങ്ങളിലൊന്നായി രാജ്യം കണക്കാക്കിയത്. മാര്‍ച്ച് 23ന് 14,915 പേരെ ടെസ്റ്റ് ചെയ്തപ്പോള്‍ ഏപ്രില്‍ 22 ആയപ്പോഴേക്കും അത് അഞ്ചുലക്ഷത്തിലധികമാക്കി. 30 ദിവസത്തിനുള്ളില്‍ 33 ഇരട്ടിയായാണ് ഉയര്‍ന്നത്. ഇതുകൊണ്ട് മതിയാക്കാറായില്ലെന്നും കൂടുതല്‍ ടെസ്റ്റുകള്‍ വേണ്ടതുണ്ടെന്നും മിശ്ര പറഞ്ഞു.
കൂടുതല്‍ ടെസ്റ്റുകള്‍ എന്ന പദ്ധതി ഫലം കണ്ടതായാണ് കണക്കാക്കേണ്ടത്. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ കൊവിഡ് ആശുപത്രികളുടെ എണ്ണം 3.5 ഇരട്ടിയായി. ഐസോലേഷന്‍ ബെഡുകളുടെ എണ്ണം 3.6 ഇരട്ടിയായി. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും കുറയ്ക്കണം. മറ്റു രാജ്യങ്ങളിലെ വര്‍ധനയുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറവാണ്. മാര്‍ച്ച് 23ലെ 400 കേസുകളെ ഒരു അളവായി കണക്കാക്കി എത്ര കേസുകള്‍ കൂടുന്നുണ്ടെന്ന് നിരീക്ഷിച്ചിരുന്നു. വിദേശരാജ്യങ്ങളിലുണ്ടാകുന്ന കേസുകളുടെ എണ്ണവും നിരീക്ഷിച്ചാണ് വ്യാപനം കുറവാണെന്ന് കണക്കാക്കിയത്. ആശുപത്രികളിലെത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കുകയെന്നതിലായിരുന്നു ആദ്യ ശ്രദ്ധ. രണ്ടാമത്തെ ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും രോഗികള്‍ക്ക് മികച്ച ചികിത്സയും കൊടുക്കുകയെന്നതായിരുന്നു. ഇതേ പദ്ധതി തുടരുമെന്നും മിശ്ര പറഞ്ഞു.
കര്‍ണാടകയിലെ ചിറ്റാദുര്‍ഗ ഉള്‍പ്പടെ രാജ്യത്തെ 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കൊവിഡ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. 78 ജില്ലകളില്‍ 14 ദിവസമായി പുതിയ കേസുകളില്ല. 4257 പേര്‍ക്ക് രോഗം ഭേഗമായതായും ഭേദമാവുന്നവരുടെ നിരക്ക് 19.89 ആയി ഉയര്‍ന്നതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  15 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  28 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago