പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കാം
കൊവിഡ് പ്രതിസന്ധിയില്‍നിന്നും മോചനം നേടുക അത്ര എളുപ്പമല്ല. സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണത്തില്‍ ഈ ആഘാതം വളരെ വലുതാണ്. ഒട്ടേറെ കാലം നീണ്ടുനില്‍ക്കുകയും ചെയ്യും. നിര്‍മാണ മേഖലയില്‍ അവശ്യ ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം ഉണ്ടാവും. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു ശതമാനവും ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നാണ്.
എന്നാല്‍ കൊവിഡ് 19ന്റെ വരവോടെ ഈ മേഖലയില്‍ വരുമാന നഷ്ടമുണ്ടായി. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ 60 ശതമാനവും ഈ മേഖലയില്‍ നിന്നാണ് ലഭിക്കുന്നത്. രണ്ടുവര്‍ഷത്തേക്ക് ഈ തിരിച്ചടി നീണ്ടുപോയേക്കാം. എങ്കിലും എല്ലാ പ്രതിസന്ധികളും ഓരോ അവസരങ്ങളും സൃഷ്ടിക്കും.കൊവിഡ് 19 എന്ന മഹാമാരിയെ ചെറുത്തു നില്‍ക്കുന്നതില്‍ കേരള മോഡല്‍ വിജയം കണ്ടു കൊണ്ടിരിക്കുകയാണ്. ഇതുവഴി ധാരാളം നിക്ഷേപങ്ങള്‍ സംസ്ഥാനത്തെത്തും. ചൈനയിലെ നിര്‍മാണ മേഖലയിലും സ്റ്റീല്‍, ഭക്ഷ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്ന പല വ്യവസായ സംരംഭങ്ങളും വൈകാതെ ഇന്ത്യയിലേക്കെത്താനുള്ള സാധ്യതകളും കാണുന്നുണ്ട്. ഓയില്‍, ഗ്യാസ് മേഖലകളിലെ വ്യവസായങ്ങളും ഇന്ത്യയിലെത്തും. ഏതൊരു കമ്പനിയിലും, ജീവനക്കാരാണ് അവരുടെ ഏറ്റവും വലിയ ശക്തി. അവരോടൊപ്പം നില്‍ക്കുകയാണെങ്കില്‍, മികച്ചൊരു തൊഴില്‍ സംസ്‌കാരവും സൃഷ്ടിക്കാന്‍ കഴിയുന്ന സമയമാണിത്.വ്യക്തിപരമായി ഈ സമയം തികച്ചും വെല്ലുവിളി നിറഞ്ഞതാണ്. ഇപ്പോള്‍ വായനയിലൂടെയാണ് ഇപ്പോള്‍ സമയം കൂടുതല്‍ ചെലവഴിക്കുന്നത്. ആരോഗ്യമുള്ള മനസും ശരീരവും കാത്തുസൂക്ഷിക്കണം. അതിനായി ഈ സമയം വിവേകപൂര്‍വം ഉപയോഗിക്കണം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. ഇതിലൂടെ കൊവിഡിനെതിരേ പോരാടാനും വിജയികളാകാനും കഴിയും. ഈ പ്രതിസന്ധി ഘട്ടത്തിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകാനാണ് എല്ലാവരും തയാറാവേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."