സഊദിയില്‍ വിദേശ വനിതാ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ജിദ്ദ: സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാവാനിരിക്കെ സഊദിയില്‍ വിദേശ വനിതാ ഡ്രൈവര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു. 2018 ജൂണ്‍ 24 മുതലാണ് സഊദി അറേബ്യയില്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു തുടങ്ങിയത്. അതിനു ശേഷം ആയിരക്കണക്കിനു സ്ത്രികള്‍ ലൈസന്‍സ് കരസ്ഥമാക്കുകയും സ്വയം വാഹനം ഓടിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ ഈ രംഗത്ത് തൊഴില്‍ അന്വേഷകരായ വിദേശ വിനിതകളുടെ വരവും വര്‍ധിക്കാന്‍ തുടങ്ങി. രണ്ടു വര്‍ഷം മുന്‍പുവരെ പുരുഷന്‍മാരുടെ കുത്തകയായിരുന്ന മേഖലയിലേക്ക് വനിതകള്‍കൂടി കടന്നുവരാന്‍ തുടങ്ങിയതോടെ പുരുഷ ഡ്രൈവര്‍മാരുടെ അധിപത്യത്തിനു മങ്ങലേല്‍ക്കാന്‍ തുടങ്ങി.
കഴിഞ്ഞ വര്‍ഷം അവസാന മൂന്നു മാസത്തിനിടെ സഊദിയില്‍ തൊഴില്‍ തേടിയെത്തിയത് 1,03,841 വനിതകളാണ്. അതിനു തൊട്ടു മുന്‍പത്തെ മൂന്നു മാസം 502 വിദേശ വനിതാ ഡ്രൈവര്‍മാര്‍ മാത്രം എത്തിയിരുന്നിടത്താണ് ഇത്രയേറെ വര്‍ധനയുണ്ടായത്. ഡ്രൈവര്‍മാരായി സ്ത്രീകളെ വെക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാണെന്നതിനാലാണ് ഇവരുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയത്. വരും കാലങ്ങളിലും ഇതു കൂടാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം സഊദിയില്‍ മൊത്തം 20,19,370 ഹൗസ് ഡ്രൈവര്‍മാരാണുള്ളത്. ഇതില്‍ 19,15,027 പേര്‍ പുരുഷന്മാരും 1,04,343 പേര്‍ സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."