പാകിസ്താനില്‍ ദര്‍ഗ സൂക്ഷിപ്പുകാരന്റെ ആക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ സൂഫി തീര്‍ഥാടനകേന്ദ്രത്തില്‍ ദര്‍ഗ സൂക്ഷിപ്പുകാരന്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പാക് പഞ്ചാബ് പ്രവിശ്യയിലെ സര്‍ഗോധയിലുള്ള മുഹമ്മദ് അലി ദര്‍ഗയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.ദണ്ഡും കത്തിയും ഉപയോഗിച്ചാണ് ദര്‍ഗയുടെ സൂക്ഷിപ്പുകാരന്‍ അബ്ദുല്‍ വഹീദും മറ്റു നാലുപേരും ചേര്‍ന്ന് ക്രൂരകൃത്യം നടത്തിയത്.
കൊല്ലപ്പെട്ടവരില്‍ നാല് സ്ത്രീകളുമുണ്ട്. പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തതായി സര്‍ഗോധ നഗരത്തിലെ ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ ലിയാഖത് ചട്ട പറഞ്ഞു. ദര്‍ഗയില്‍ 50 വര്‍ഷത്തോളമായി ചുമതല വഹിക്കുന്നയാളാണ് അബ്ദുല്‍ വഹീദ്.
ദര്‍ഗയിലെത്തിയവര്‍ തന്നെ കൊല്ലുമോയെന്നു ഭയന്നാണ് കൃത്യം നടത്തിയതെന്ന് ഇയാള്‍ പൊലിസിനോട് പറഞ്ഞു.തീര്‍ഥാടകരെ കൊലപ്പെടുത്തുന്നതിനുമുന്‍പ് മയക്കുമരുന്ന് കുത്തിവയ്ക്കുകയും നഗ്നരാക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീര്‍ഥാടകരെ വസതിയിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കുകയും വിവസ്ത്രരാക്കുകയും ചെയ്തശേഷം അടിച്ചുകൊല്ലുകയായിരുന്നുവെന്ന് സംഭവത്തില്‍നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു. ലാഹോറില്‍നിന്ന് 168 കി. മീറ്റര്‍ അകലെയാണ് ആക്രമണം നടന്ന സര്‍ഗോധയിലെ മുഹമ്മദ് അലി ദര്‍ഗ.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. മാനസിക സംഘര്‍ഷമോ ദര്‍ഗയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ശത്രുതയോ ആകാം പ്രതിയെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."