ചകിരി സംസ്‌കരണ യൂണിറ്റിലും തുണിക്കടയിലും തീപിടിത്തം
മാവൂര്‍: പെരുവയലിനടുത്ത് കായലം പള്ളിത്താഴത്ത് ചകിരി സംസ്‌കരണ യൂണിറ്റില്‍ വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. എ.കെ മുഹമ്മദലിചെറൂപ്പ, എ കുഞ്ഞിരായിന്‍ പുവ്വാട്ടുപറമ്പ്, അഹമ്മദ്, പരമേശ്വരന്‍, എം.ടി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന പള്ളിത്താഴംചാലിയാര്‍ ഡീഫൈബര്‍ യൂണിറ്റിലാണ് ഇന്നലെ രാവിലെ പത്തോടെ അഗ്നിബാധയുണ്ടായത്. മൂന്ന് മോട്ടോറുകളും ചകിരി ഉല്‍പന്നങ്ങളും കത്തിനശിച്ചു. തൊട്ടടുത്ത കെട്ടിടത്തിലേക്കും ഗോഡൗണില്‍ സൂക്ഷിച്ച സംസ്‌കരിച്ച് കയറ്റി അയക്കാന്‍ തയാറാക്കിവച്ച ചകിരിയിലേക്കും തീ പടരാതിരിക്കാന്‍ നാട്ടുകാരുടെ സമയോചിത ഇടപെടല്‍ സഹായകമായി.
മുക്കത്തുനിന്ന് സ്റ്റേഷന്‍ മാനേജര്‍ മുരളീധരന്റെ നേതൃത്വത്തിലുള്ള മൂന്നു യൂണിറ്റ് ഫയര്‍എന്‍ജിനും സീതിഹാജി, പി.കെ ബീരാന്‍, ഇ.സി മുഹമ്മദ്, കണ്ടിയില്‍ മുരളി, സി.ആര്‍ മേനോക്കി, സി.കെ സീതിഹാജി, അബ്ദുറഹ്മാന്‍, ഇ.കെ അബ്ദുല്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടേയും രണ്ട് മണിക്കൂറോളം നീണ്ട കഠിനപ്രയത്‌നത്തെതുടര്‍ന്ന് തീ നിയന്ത്രണ വിധേയമായി. മാവൂര്‍ പൊലിസും സ്ഥലത്തെത്തി. ഇന്നലെ തുറന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ ഫാക്ടറിയുടെ മെയിന്‍സ്വിച്ച് ഓഫാക്കിയിട്ടിരുന്നു. തീപിടിത്തത്തിനുള്ള കാരണം ദുരൂഹമാണ്.
വടകര: ക്യൂന്‍സ് റോഡില്‍ സോറോ സില്‍ക്‌സ് എന്ന റെഡിമെയ്ഡ് ഷോറൂമില്‍ തീപിടിത്തം. തുണിത്തരങ്ങള്‍ കത്തിയമര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ ഇന്നലെ രാവിലെ ആറേമുക്കാലോടെയാണ് സംഭവം. ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വിഷു പ്രമാണിച്ച് പുതിയ സ്റ്റോക്ക് എത്തിയിരുന്നു. ഇതടക്കം വിലപിടിപ്പുള്ള ഒട്ടേറെ തുണിത്തരങ്ങള്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പെട്ടെന്ന് തീയണച്ചതിനാല്‍ സമീപത്തെ കടകളിലേക്കു തീ പടരാതെ നോക്കാനായി.
ലീഡിങ് ഫയര്‍മാന്‍ ഷമോജ് കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."