HOME
DETAILS

പതിറ്റാണ്ടായി അടഞ്ഞു കിടന്ന വായനശാല നവീകരിച്ചു

  
backup
April 03 2017 | 20:04 PM

%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%95%e0%b4%bf%e0%b4%9f

എടത്വ: ജനകീയ പങ്കാളിത്വത്തോടെ ആരംഭിച്ച എടത്വ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള വര്‍ഗീസ് അഗസ്റ്റിന്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി ആന്‍ഡ് റഫറന്‍സ് സെന്ററിന്റെ അംഗത്വ വിതരണോദ്ഘാടനം ലൈബ്രറി ഹാളില്‍ നടന്നു.
    ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് യൂനിവേഴ്‌സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ജേതാവ് ഡോ. ജോണ്‍സണ്‍ വി. ഇടിക്കുളയ്ക്ക് പ്രഥമ അംഗത്വം നല്‍കി ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ് നിയമാവലി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എം. ജേക്കബ്, അംഗങ്ങളായ ജെയിന്‍ മാത്യു, എം. വി. സുരേഷ്, ടി.ടി. തോമസ്, റോസമ്മ ആന്റണി, ദീപ ഗോപകുമാര്‍, കുരുവിള ജോസഫ്, ആനി ഈപ്പന്‍, ജൂനിയര്‍ സൂപ്രണ്ട് ടി.ടി. സുഷമ്മ, ടോം ജെ. കൂട്ടക്കര, കെ.കെ. ഉത്തമന്‍, ജേക്കബ്‌സ് എടത്വ, അനില്‍ അമ്പിയായം എന്നിവര്‍ സംസാരിച്ചു. പ്രവേശന ഫിസ് 100 രൂപയും ആയുഷ്‌കാല അംഗത്വഫീസ് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് പ്രവേശന ഫീസ് 25 രൂപയും ആണ്.
    10 വര്‍ഷമായി അടഞ്ഞു കിടന്ന വായനശാല ജനകീയ പങ്കാളിത്തത്തോടെ ആണ് നവീകരിച്ചത്. എടത്വ പ്രവാസികള്‍ പുതിയ ആയിരത്തോളം പുസ്തകങ്ങളും ഫര്‍ണിച്ചറുകളും അലമാരകളും സംഭാവനയായി നല്‍കി പങ്കാളികളായി. എല്ലാദിവസവും രാവിലെ ഒന്‍പത് മുതല്‍ ആറ് വരെയാണ് പ്രവര്‍ത്തന സമയം. പൊതു അവധിദിവസങ്ങളില്‍ മൂന്ന് മുതല്‍ ആറ് വരെ ആയിരിക്കും. ഞായര്‍ ദിവസങ്ങളില്‍ അവധിയായിരിക്കും.
ഓരോ വാര്‍ഡിലും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ വായനശാല സമ്പാദക സമിതികള്‍ രൂപീകരിച്ച് പുതു തലമുറയ്ക്ക് പ്രയോജനപ്പെടുന്ന നിലയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായി പ്രസിഡന്റ് ടെസി ജോസ് പറഞ്ഞു. വേനലവധിക്കാലത്ത് കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് ഉതകുന്ന പ്രത്യേക സെമിനാറുകളും സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ യജ്ഞങ്ങളും നടത്തുവാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  7 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  7 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  7 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  7 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  7 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  7 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  7 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  7 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  7 days ago