സൗജന്യ ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് 17 ന് തുടങ്ങും
അടിമാലി: ജനമൈത്രി പൊലിസിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ കോച്ചിങ് ക്യാംപ് 17 ന് ആരംഭിക്കും. രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ക്യാംപില്‍ എല്‍.കെ.ജി മുതല്‍ കോളജ് തലം വരെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്.
പണിക്കന്‍കുടി കെ.എം ബീനാമോള്‍ സ്‌റ്റേഡിയത്തിലാണ് ക്യാംപ് നടത്തുകയെന്ന് കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ നായര്‍, ജനകീയ സമിതി ചെയര്‍മാന്‍ വക്കച്ചന്‍ തോമസ്, അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം സി.കെ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരുമാസം നീണ്ടു നില്‍ക്കുന്ന ക്യാംപില്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയ വിപത്തുകളില്‍ നിന്നും യുവതലമുറയെ മോചിപ്പിക്കുവാന്‍ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസും നടത്തുമെന്ന് അടിമാലി സി.ഐ കെ.എ.യൂനസ് അറിയിച്ചു.
ഇതോടൊപ്പം കൗണ്‍സിലിങും സംഘടിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ കോച്ചിങ് ക്യാംപിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേയും വിദേശ രാജ്യങ്ങലിലേയും മുന്‍ കോച്ചുമാര്‍ പരിശീലനം നല്‍കുന്നതിനായി എത്തും. കേരളത്തിലെ സൂപ്പര്‍ താരങ്ങളായ ഐ.എം.വിജയന്‍, സി.വി.പാപ്പച്ചന്‍, ജോപ്പോള്‍ അഞ്ചേരി, ഫിറോസ് ഷെരീഫ്, ഗോവന്‍ താരം അഖില്‍ അന്‍സാരി, ഡല്‍ഹി ഡൈനാമോ താരം രാമന്‍ വിജയന്‍ എന്നിവര്‍ ക്യാംപ് സന്ദര്‍ശിക്കും. ഒളിംപ്യന്‍ കെ.എം.ബീനാമോള്‍, ഐ.ജി. ബി.സന്ധ്യ, ഇടുക്കി പൊലിസ് ചീഫ് .കെ.ബി.വേണുഗോപാല്‍ എന്നിവരും ക്യാംപില്‍ സന്ദര്‍ശനം നടത്തും.
17 ന് ക്യാംപ് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ ജനമൈത്രി സി.ആര്‍. കെ.ഡി മണിയന്‍, ജനകീയ സമിതി ഭാരവാഹികളായ ബിജുവള്ളോം പുരയിടം, വി.കെ സുരേന്ദ്രന്‍, ഷാജി കാഞ്ഞാമല, വി.എം നാരായണന്‍, രാജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."