HOME
DETAILS

വില നിര്‍ണയത്തില്‍ തര്‍ക്കം; പാടശേഖരത്തില്‍ നെല്ല് കെട്ടിക്കിടക്കുന്നു

  
backup
April 03 2017 | 20:04 PM

%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

വൈക്കം: പ്രതിസന്ധികളെ തരണം ചെയ്ത് നെല്ല കൊയ്‌തെടുത്തെങ്കിലും പാടശേഖരത്തില്‍ നിന്ന് കയറ്റാനാകാതെ കര്‍ഷകര്‍. വില നിര്‍ണയത്തിലുള്ള തര്‍ക്കമാണ് നെല്ല് കയറ്റി അയക്കാനാകാത്തത്. ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മാനാപ്പള്ളിയില്‍ നൂറ്റിഅറുപത് ഏക്കറോളം പാടശേഖരത്തിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്. നെല്ല് ശേഖരിക്കാന്‍ വിവിധ ഏജന്‍സികള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും കര്‍ഷകരുമായി വില നിര്‍ണയത്തിലും പതിരിന്റെ പേരിലും തര്‍ക്കങ്ങളുണ്ടാകുന്നു.
ഒരു ക്വിന്റല്‍ നെല്ലില്‍നിന്ന് മുപ്പത് കിലോ പതിര് മാറ്റുമെന്ന് ഏജന്‍സികള്‍ പറയുമ്പോള്‍ ഇത് അംഗീകരിക്കാന്‍ ഒരു രീതിയിലും കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ക്വിന്റലിനു പത്ത് കിലോ പതിരെന്ന സാധാരണ നിരക്കാണ് കര്‍ഷകര്‍ മുന്നോട്ടു വെക്കുന്നത്.   കര്‍ഷകര്‍ കൃഷിയിറക്കിയത് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്താണ്.  
ഇപ്പോള്‍ തന്നെ കൃഷി ഇറക്കിയ പലരും കടക്കെണിയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ഭീമമായ പലിശയാണ് ഇവര്‍ക്കു മുന്നില്‍ കൂടിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏജന്‍സികള്‍ പറയുന്ന തുച്ഛമായ തുകയ്ക്ക് നെല്ല് കൊടുക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഇക്കൂട്ടര്‍.
വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ ഉദയനാപുരം ഗ്രാമപഞ്ചായത്തും കൃഷിഭവനും ക്രിയാത്മക ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വരുംനാളുകളില്‍ മാനാപ്പള്ളി ബ്ലോക്കില്‍ കൃഷി വെറും ഓര്‍മ മാത്രമായി മാറിയേക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
 240 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ 160 ഏക്കറിലാണ് കൃഷിയിറക്കിയത്. അറുപതോളം കര്‍ഷകരാണ് ഇത്തവണ കൃഷിചെയ്തത്. പലരും പാട്ട വ്യവസ്ഥയിലാണ് നെല്ല് വിതച്ചത്. നല്ല രീതിയില്‍ വിളവെടുപ്പിനു സമയമായപ്പോള്‍ അപ്രതീക്ഷിതമായി ഓരുവെള്ളം എത്തിയത് കര്‍ഷകരെ തകര്‍ത്തിരുന്നു.
ഓരുവെള്ള ഭീഷണി ഒഴിവാക്കാന്‍ പല സ്ഥലങ്ങളിലും ലക്ഷങ്ങള്‍ മുടക്കി മുട്ടുകള്‍ സ്ഥാപിച്ചെങ്കിലും ഇതിന്റെ പ്രയോജനം കരാറുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് ലഭിച്ചതെന്ന ആരോപണവും ശക്തമാണ്. ഇത്തരം നഷ്ടങ്ങളില്‍ നിന്നെല്ലാം കരകയറി കൃഷി പൂര്‍ത്തീകരിച്ച കര്‍ഷകര്‍ നേരിടുന്നത് കുറഞ്ഞ വിലയാണ്. ഇക്കാര്യത്തില്‍ പരിഹാരം ഉടന്‍ ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago