ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക്
വാടാനപ്പള്ളി: തളിക്കുളത്ത് ജ്വല്ലറിയില്‍ ലോക്കര്‍ പൊളിച്ച് സ്വര്‍ണം കവര്‍ച്ച ചെയ്ത കേസില്‍ അന്വേഷണം തുടരുന്നു. അമൂല്യ ജ്വല്ലറിയില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് കിലോ 840ഗ്രാം സ്വര്‍ണമാണു ഇന്നോവ കാറിലെത്തിയ ആറംഗ സംഘം ലോക്കര്‍ തകര്‍ത്ത് അപഹരിച്ചത്.
ഇതര സംസ്ഥാനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണു കവര്‍ച്ച നടത്തിയതെന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഇരിങ്ങാലക്കുട എ.സി.പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ വലപ്പാട് സി.ഐ സി.ആര് സന്തോഷ്, എസ്.ഐ മാരായ മുഹമ്മദ് റാഫി, ഡി.ശ്രീജിത്ത്, എ.എസ്.ഐ.സുനില്‍, സൂരജ് പി.ദേവ്, ജോബ് എന്നിവരടങ്ങിയ സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്. ഇന്റീരിയര്‍ വര്‍ക്ക് നടക്കുന്നുവെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കവര്‍ച്ച നടത്തിയ സംഘം പ്രൊഫഷണല്‍ മോഷ്ടാക്കള്‍ ഉള്‍പ്പെട്ടതാണെന്ന് പോലിസ് സംശയിക്കുന്നു.
പ്രതികളെ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണു പൊലിസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."