മലപ്പുറം കലക്ടറേറ്റ് സ്ഫോടനം: പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി
മഞ്ചേരി: മലപ്പുറം കലക്ടറേറ്റ് വളപ്പിലെ സ്ഫോടനകേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി മഞ്ചേരി ജില്ലാസെഷന്‍സ് കോടതി ഏഴുദിവസത്തേക്കു കൂടി നീട്ടി.
ഒന്നാംപ്രതി മധുര ഇസ്മാഈല്പുരം കെ പൂത്തൂര്‍ അബ്ബാസ് അലി ( 27), രണ്ടാം പ്രതി വിശ്വനാഥ നഗര്‍ ശംസൂന് കരീം രാജ (23), മൂന്നാം പ്രതി പള്ളിവാസല്‍ ഒന്നാം തെരുവിലെ നെല്പട്ട ദാവൂദ് സുലൈമാന്‍ കോയ (23), നാലാം പ്രതി തൈര് മാര്‍ക്കറ്റ് ഷംസുദ്ദീന് (26), അഞ്ചാംപ്രതി ആന്ധ്രപ്രദേശ് ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (26) എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്.
തെളിവെടുപ്പിന് പൊലിസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ഏഴുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്. 10 ദിവസമാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ കനത്ത സുരക്ഷാവലയത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചത് . 2016 നവംബര്‍ ഒന്നിനായിരുന്നു മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ സ്ഫോടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."